Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parish Day

Thrissur

ഇടവകദിനവും വാ​ർ​ഷി​കവും

കോ​ട​ന്നൂ​ർ ഇ​ട​വ​ക
വി​ശ്വാ​സ​പ​രി​ശീ​ല​ന
വാ​ർ​ഷി​കം

തൃ​ശൂ​ർ: കോ​ട​ന്നൂ​ർ ഇ​ട​വ​ക വി​ശ്വാ​സ​പ​രി​ശീ​ല​ന വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം തൃ​ശൂ​ർ അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ റ​വ.​ഡോ. സൈ​ജോ തൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ആ​ന്‍റ​ണി ആ​ലു​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
25 വ​ർ​ഷ​ത്തെ അ​തി​രൂ​പ​ത സ​ർ​വീ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ ഗ്രേ​സി ആ​ന്‍റോ, മോ​ഡ​ൽ ടീ​ച്ച​ർ ബി​ന്ദു ബാ​ബു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പു​തു​ക്കി​പ്പ​ണി​യു​ന്ന സ്കൂ​ളി​ലെ ഒ​രു ക്ലാ​സ് റൂം ​സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​തി​നാ​യി കാ​റ്റി​ക്കി​സം യൂ​ണി​റ്റ് സ്വ​രൂ​പി​ച്ച ഫ​ണ്ട് വി​കാ​രി, പ്രി​ൻ​സി​പ്പ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ്, സ്കൂ​ൾ ലീ​ഡ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കൂ​ൾ പു​ന​ർ​നി​ർ​മാ​ണ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ്റ്റെ​യ്നി ചാ​ക്കോ​യ്ക്കു കൈ​മാ​റി.

ആ​രാ​ധ​നാ​മ​ഠം മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ദീ​പ തേ​രേ​സ്, ന​ട​ത്തു​കൈ​ക്കാ​ര​ൻ വി​ക്ട​ർ മ​ണ്ടും​പാ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. റാ​ഫി, സ്കൂ​ൾ ലീ​ഡ​ർ ഗോ​ഡ്വീ​ന സേ​വ്യ​ർ, പ്രി​ൻ​സി​പ്പ​ൽ ലോ​ജു​മോ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ല​ക്സ് ക​ള്ളി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി ഡി​റ്റി ബി​ജോ​യ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ലോ​ഗോ​സ് സ​മ്മാ​ന​വി​ത​ര​ണം, ഫു​ൾ എ ​പ്ല​സ് കി​ട്ടി​യ കു​ട്ടി​ക​ളെ​യും മ​റ്റു പ്ര​തി​ഭ ക​ളെ​യും ആ​ദ​രി​ക്ക​ൽ, സെ​യ്ന്‍റ് ഷോ ​എ​ന്നി​വ​യും ന​ട​ന്നു.

കു​റ്റൂ​ർ മേ​രി​മാ​താ
പ​ള്ളി​ ഇ​ട​വ​ക​ദി​നം

തൃ​ശൂ​ർ: കു​റ്റൂ​ർ മേ​രി​മാ​താ പ​ള്ളി​യി​ലെ ഇ​ട​വ​ക​ദി​നം ആ​ച​രി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ണ്‍ കൂ​നം​പ്ലാ​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​യി. പൊ​തു​സ​മ്മേ​ള​നം മാ​ർ ബോ​സ്കോ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ. ​ജോ​ജു പൊ​റു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി​യോ​ഗ സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മി​ഷ​ൻ അ​തി​രൂ​പ​ത​യാ​യ ഷം​ഷാ​ബാ​ദ് അ​തി​രൂ​പ​ത​യ് ക്കു സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യി ഒ​രു ല​ക്ഷം​രൂ​പ​യു​ടെ ചെ​ക്ക് ഫാ. ​ഫെ​നി​ക്സ് ത​ട്ടി​ൽ വ​ല്ല​ച്ചി​റ​ക്കാ​ര​നു കൈ​മാ​റി.

പൗ​രോ​ഹി​ത്യ-​സ​ന്യാ​സ ര​ജ​ത​ജൂ​ബി​ലി ആ​ച​രി​ക്കു​ന്ന ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ന്ത​പ്പി​ള്ളി​ൽ, സി​സ്റ്റ​ർ ജൂ​ലി​യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​വാ​ഹ​ത്തി​ന്‍റെ ര​ജ​ത-​സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും വി​വി​ധ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ​വ​രെ​യും മെ​മ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.

സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ ചൂ​ണ്ട​ൽ, ഫാ. ​ക്ലീ​റ്റ​സ് കി​ഴ​ക്കൂ​ട​ൻ, സി​സ്റ്റ​ർ ആ​ലീ​സ്, സി​സ്റ്റ​ർ വി​ജ​യ് പൗ​ളി​ൻ, സി​ജോ​യ് ലൂ​യി​സ്, ന​ട​ത്തു​കൈ​ക്കാ​ര​ൻ ജോ​സ​ഫ് ഇ​മ്മ​ട്ടി, ക​ണ്‍​വീ​ന​ർ ജോ​മോ​ൻ കൊ​ള്ള​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up