പുനലൂർ മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്യുന്നു.
ആര്യങ്കാവ്: സെന്റ് മേരീസ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ദിനം ആചരിച്ചു. കൊല്ലം- ആയൂർ ഫൊറോനയിലെ വൈദികർ ഒന്നുചേർന്ന് അർപ്പിച്ച പരിശുദ്ധ കുർബാനയ്ക്ക് ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ ചാമക്കാല മുഖ്യകാർമികത്വം വഹിച്ചു. പൊതുസമ്മേളനം പുനലൂർ രൂപതാ മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നു മുത്തൻ ഉദ്ഘാടനം ചെയ്തു.
അതിരൂപത വികാരി ജനറാൾ ഫാ. ജോൺ തെക്കേക്കര അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഇടവകദിന സന്ദേശം നൽകി. ഇടവകയുടെ കഴിഞ്ഞവർഷത്തെ സംക്ഷിപ്ത റിപ്പോർട്ട് പാരിഷ് കൗൺസിൽ സെക്രട്ടറി ജോസഫ് കൊല്ലംപറമ്പിൽ അവതരിപ്പിച്ചു. തുടർന്ന് ജൂബിലേറിയൻസിനെയും പ്രത്യേക പുരസ്കാര ജേതാക്കളെയും ആദരിച്ചു.
ഇടവക ദിനത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സിസ്റ്റർ കാതെറൈൻ നെടുംപുറം, ഷാനിൽ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സിൻസിമോൾ തോമസ്, മനു മത്തായി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് വികാരി ഫാ. സോണി പള്ളിച്ചിറയിൽ സ്വാഗതവും മാത്യു എം. ആർപ്പൂക്കര നന്ദിയും പറഞ്ഞു. ഇടവക ദിനാചരണ പരിപാടികൾക്ക് കൈക്കാരന്മാരായ മാത്യു കുര്യാക്കോസ്, ബിനോയ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Tags : Parish Day NattuVishasham DistrictNews