ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ, വിവേക് ഒബ്റോയിയെ നായകനാക്കി ഒരുക്കിയ രാഷ്ട്രീയ ക്രൈം ത്രില്ലർ ചിത്രം "രക്ത ചരിത്ര' (2010) വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. റീറിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 17ന് ചിത്രം തിയറ്ററുകളിൽ എത്തും.
ആന്ധ്രാപ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന പരിതാല രവീന്ദ്രയുടെ ജീവിതത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായി ഒരുക്കിയ ചിത്രമാണിത്. ചിത്രത്തിലെ വിവേക് ഒബ്റോയിയുടെ പ്രകടനം കരിയറിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
ഒരുകാലത്ത് ബോക്സ് ഓഫീസിലും സിനിമാവൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവച്ച ചിത്രത്തിന്റെ റീ റിലീസ് വാർത്ത സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. യഥാർഥ സംഭവങ്ങളെയും വ്യക്തികളെയും ആസ്പദമാക്കിയുള്ള രാം ഗോപാൽ വർമയുടെ മേക്കിംഗ് ശൈലി വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.