x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Rakta Charitra Re-release | വി​വേ​ക് ഒ​ബ്‌​റോ​യ്-രാം ഗോപാൽ വർമ ചി​ത്രം "ര​ക്ത ച​രി​ത്ര' വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

സിനിമ ഡെസ്ക്
Published: June 24, 2026 09:50 AM IST | Updated: June 24, 2026 09:50 AM IST

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ രാം ​ഗോ​പാ​ൽ വ​ർമ, വിവേക് ഒബ്റോയിയെ നായകനാക്കി ഒ​രു​ക്കി​യ രാ​ഷ്ട്രീ​യ ക്രൈം ​ത്രി​ല്ല​ർ ചി​ത്രം "ര​ക്ത ച​രി​ത്ര' (2010) വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു. റീ​റി​ലീ​സ് തീ​യ​തി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ജൂലൈ 17ന് ചിത്രം തിയറ്ററുകളിൽ എത്തും.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്ന പ​രി​താ​ല ര​വീന്ദ്ര​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി ഒ​രു​ക്കി​യ ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ലെ വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ പ്ര​ക​ട​നം ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​വ​യി​ലൊ​ന്നാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ഒ​രു​കാ​ല​ത്ത് ബോ​ക്‌​സ് ഓ​ഫീ​സി​ലും സി​നി​മാവൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴിവ​ച്ച ചി​ത്ര​ത്തിന്‍റെ റീ ​റി​ലീ​സ് വാ​ർ​ത്ത സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. യ​ഥാ​ർഥ സം​ഭ​വ​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും ആ​സ്പ​ദ​മാ​ക്കിയുള്ള രാം ​ഗോ​പാ​ൽ വ​ർമയുടെ മേക്കിംഗ് ശൈലി വീ​ണ്ടും ബിഗ് സ്ക്രീ​നി​ൽ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ഒ​രു​ങ്ങു​ന്ന​ത്.

Tags : Rakta Charitra Ram Gopal Varma Vivek Oberoi Paritala Ravindra Movie News

Recent News

Corehub Up