Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ParleBiscuits

ജോ​​ർ​​ജ് കോ​​വൂ​​ർ പാ​​ർ​​ലെ ബി​​സ്ക​​റ്റ്സി​​ന്‍റെ ത​​ല​​പ്പ​​ത്ത്

മും​​ബൈ: പ്ര​​ശ​​സ​​ത​​മാ​​യ പാ​​ർ​​ലെ-​​ജി, മൊ​​ണാ​​ക്കോ, ഹൈ​​ഡ് & സീ​​ക്ക്, മെ​​ല​​ഡി എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ പാ​​ർ​​ലെ ബി​​സ്ക​​റ്റ്സി​​ന്‍റെ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടി​​വ് ഓ​​ഫിസ​​റാ​​യി മ​​ല​​യാ​​ളി​​യാ​​യ ജോ​​ർ​​ജ് കോ​​വൂ​​രി​​നെ നി​​യ​​മി​​ച്ചു.

പെ​​പ്സി​​കോ​​യി​​ൽ ഇ​​ന്ത്യ, ചൈ​​ന, ഏ​​ഷ്യ-​​പ​​സ​​ഫി​​ക് മേ​​ഖ​​ല​​ക​​ളി​​ലും ആ​​ഗോ​​ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും 30 വ​​ർ​​ഷ​​ത്തി​​ല​​ധി​​കം സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച ശേ​​ഷ​​മാ​​ണ് കോ​​വൂ​​ർ പാ​​ർ​​ലെ ക​​ന്പ​​നി​​യി​​ൽ ചേ​​രു​​ന്ന​​ത്.

പെ​​പ്സി​​കോ​​യി​​ൽ വി​​വി​​ധ ബി​​സി​​ന​​സു​​ക​​ളി​​ലും അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​ക​​ളി​​ലും അ​​ദ്ദേ​​ഹം പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

തു​​ട​​ക്കം ബ്രൂ​​ക്ക് ബോ​​ണ്ടി​​ൽ

യു​​ണി​​ലി​​വ​​റി​​ന്‍റെ കീ​​ഴി​​ലു​​ള്ള ബ്രൂ​​ക്ക് ബോ​​ണ്ട് ഇ​​ന്ത്യ​​യി​​ലാ​​ണ് കോ​​വൂ​​ർ ത​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക ജീ​​വി​​തം ആ​​രം​​ഭി​​ച്ച​​ത്. പെ​​പ്സി​​കോ​​യി​​ലേ​​ക്ക് മാ​​റു​​ന്ന​​തി​​ന് മു​​ന്പ് ഏ​​ക​​ദേ​​ശം മൂ​​ന്ന് വ​​ർ​​ഷ​​ത്തോ​​ളം അ​​ദ്ദേ​​ഹം അ​​വി​​ടെ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു.

തു​​ട​​ർ​​ന്നു​​ള്ള മൂ​​ന്ന് പ​​തി​​റ്റാ​​ണ്ടു​​ക​​ളി​​ൽ ഇ​​ന്ത്യ, ഏ​​ഷ്യ-​​പ​​സ​​ഫി​​ക് മേ​​ഖ​​ല, ചൈ​​ന, യു​​എ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​ദ്ദേ​​ഹം വി​​വി​​ധ ചു​​മ​​ത​​ല​​ക​​ൾ വ​​ഹി​​ച്ചു. ഫ്രാ​​ഞ്ചൈ​​സി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, സെ​​യി​​ൽ​​സ്, ബി​​സി​​ന​​സ് നേ​​തൃ​​ത്വം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ പെ​​പ്സി​​കോ​​യി​​ൽ അ​​ദ്ദേ​​ഹം പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

പെ​​പ്സി​​കോ ഫു​​ഡ്സ് ചൈ​​ന​​യി​​ലെ ചൈ​​ന, ഹോ​​ങ്കോം​​ഗ് മാ​​ർ​​ക്ക​​റ്റ് യൂ​​ണി​​റ്റു​​ക​​ളു​​ടെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​വൂ​​ർ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്. ഗ്രേ​​റ്റ​​ർ ചൈ​​ന​​യി​​ലെ സെ​​യി​​ൽ​​സ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ആ​​ൻ​​ഡ് ട്രാ​​ൻ​​സ്ഫോ​​ർ​​മേ​​ഷ​​ന്‍റെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യും പി​​ന്നീ​​ട് പെ​​പ്സി​​കോ​​യു​​ടെ ചൈ​​ന സ്നാ​​ക്ക്സ് ആ​​ൻ​​ഡ് ഫു​​ഡ്സ് ബി​​സി​​ന​​സി​​ന്‍റെ ജ​​ന​​റ​​ൽ മാ​​നേ​​ജ​​രാ​​യും അ​​ദ്ദേ​​ഹം പ്ര​​വ​​ർ​​ത്തി​​ച്ചു. 2025ൽ ​​പെ​​പ്സി​​ക്കോ​​യി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ചു.

ചെ​​ന്നൈ​​യി​​ലെ മ​​ദ്രാ​​സ് ക്രി​​സ്ത്യ​​ൻ കോ​​ള​​ജി​​ൽ​​നി​​ന്ന് ബി​​രു​​ദം നേ​​ടി​​യ കോ​​വൂ​​ർ, 1993ൽ ​​മ​​നി​​ല​​യി​​ലെ ഏ​​ഷ്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ​​നി​​ന്ന് എം​​ബി​​എ പൂ​​ർ​​ത്തി​​യാ​​ക്കി.

Latest News

Corehub Up