Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parliament Fo

Kozhikode

അം​ബേ​ദ്ക​ര്‍ ജ​യ​ന്തി: മേ​മു​ണ്ട​യി​ലെ താ​ര​ങ്ങ​ള്‍​ക്ക് പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് ക്ഷ​ണം

വ​ട​ക​ര: ഏ​പ്രി​ല്‍ 14 അം​ബേ​ദ്ക​ര്‍ ജ​യ​ന്തി ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ മേ​മു​ണ്ട ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ നാ​ട​ന്‍​പാ​ട്ട് സം​ഘം വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

സ​മ​ഗ്ര​ശി​ക്ഷ അ​ഭ​യാ​ന്‍ പൂ​ന​യി​ല്‍ ന​ട​ത്തി​യ ദേ​ശീ​യ വോ​ക്ക​ല്‍ മ്യൂ​സി​ക്ക് മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ട​ന്‍​പാ​ട്ട് അ​വ​ത​രി​പ്പി​ച്ച മേ​മു​ണ്ട സ്‌​കൂ​ളി​നാ​യി​രു​ന്നു നാ​ലാം സ്ഥാ​നം. ഈ ​നേ​ട്ട​മാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു​ള്ള അ​വ​ത​ര​ണ​ത്തി​ന് വ​ഴി തെ​ളി​യി​ച്ച​ത്. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മേ​മു​ണ്ട സ്‌​കൂ​ള്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ വൈ​ഗ മ​നോ​ജ്, ക​ല്‍​ഹാ​ര, ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ വേ​ദ​ല​ക്ഷ്മി, വൈ​ഗ ല​ക്ഷ്മി എ​ന്നി​വ​ര്‍ 14 ന് ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

സ​മ​ഗ്ര​ശി​ക്ഷാ അ​ഭ​യാ​ന്‍ ന​ട​ത്തി​യ സം​സ്ഥാ​ന, ജി​ല്ലാ​ത​ല നാ​ട​ന്‍​പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ ഇ​വ​ര​ട​ങ്ങി​യ മേ​മു​ണ്ട ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ടീ​മി​നാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​നം. മ​ജീ​ഷ് കാ​ര​യാ​ട് ചി​ട്ട​പ്പെ​ടു​ത്തി​യ നാ​ട​ന്‍​പാ​ട്ടി​ന് മേ​മു​ണ്ട സ്‌​കൂ​ള്‍ സം​ഗീ​ത അ​ധ്യാ​പ​ക​ന്‍ കെ.​പി. അ​ജേ​ഷ് എ​ല്ലാ പി​ന്തു​ണ​യു​മാ​യി കൂ​ടെ നി​ന്നു. സ്‌​കൂ​ള്‍ മ്യൂ​സി​ക്ക് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഈ ​വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വേ​ദി​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച​വ​രാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം ഇ​വ​രു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കും പാ​ര്‍​ല​മെ​ന്റി​ലെ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണ​മു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ട​ങ്ങു​ന്ന ടീം ​ഡ​ല്‍​ഹി​യി​ലേ​ക്ക് വി​മാ​ന മാ​ര്‍​ഗം യാ​ത്ര തി​രി​ച്ചു.

 

Latest News

Corehub Up