Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Party Tribunal

പാ​ർ​ട്ടിക്കോ​ട​തി, വി​ചാ​ര​ണ, വി​ധി... ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ അ​രും​കൊ​ല

ക​ണ്ണൂ​ർ: കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഒ​ഴു​കി​പ്പ​ര​ന്ന ചോ​ര​ച്ചാ​ലു​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും അ​തി​ൽ​നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്. പാ​ർ​ട്ടി​ക്കോ​ട​തി വി​ചാ​ര​ണ ന​ട​ത്തി ന​ട​പ്പാ​ക്കി​യ വ​ധ​ശി​ക്ഷ​യെ​ന്ന പേ​രി​ൽ സി​പി​എ​മ്മി​നെ​തി​രേ ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ അ​രും​കൊ​ല.

സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ എം​എ​ൽ​എ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ത്തി​ന്‍റെ മ​ക​ൻ എ​ന്നി​വ​ർ പ്ര​തി​സ്ഥാ​ന​ത്ത്. താ​ലി​ബാ​ൻ മോ​ഡ​ൽ, പാ​ർ​ട്ടി​ക്കോ​ട​തി തു​ട​ങ്ങി​യ​വ സി​പി​എ​മ്മി​നെ​തി​രാ​യ പ്ര​ചാ​ര​ണാ​യു​ധ​മാ​യി. ഇ​ട​തു​മു​ന്ന​ണി​യി​ൽ​പോ​ലും അ​സ്വാ​ര​സ്യം പ​ട​ർ​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​തെ​ങ്കി​ലു​മൊ​രു രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി സ്വ​യ​മേ​റ്റെ​ടു​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടെ​ന്നാ​യി​രു​ന്നു പൊ​ലി​സ് റി​പ്പോ​ർ​ട്ട്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ് ഷു​ക്കൂ​റി​ന്‍റെ കൊ​ല​പാ​ത​ക​മെ​ന്ന് സി​പി​എം നേ​തൃ​ത്വം പ​ര​സ്യ​മാ​യി പ​റ​ഞ്ഞു. അ​തു​വ​രെ രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നാ​ൽ, പി​ന്നി​ൽ ആ​രെ​ന്നു പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണെ​ങ്കി​ലും പ​ങ്കി​ല്ലെ​ന്നു രാ​ഷ്‌​ട്രീ​യ​ഭേ​ദ​മെ​ന്യേ നേ​താ​ക്ക​ൾ ആ​ണ​യി​ട്ടു​പ​റ​ഞ്ഞി​രു​ന്ന കാ​ല​ത്താ​ണ് ഇ​ത്ത​ര​മൊ​രു വേ​റി​ട്ട സ്വ​ര​മു​ണ്ടാ​യ​ത്.

2012 ഫെ​ബ്രു​വ​രി 19ന് ​വൈ​കു​ന്നേ​രം അ​രി​യി​ലി​ൽ മു​സ്‌​ലിം ലീ​ഗ്-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. പി​റ്റേ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യും സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ളി​പ്പ​റ​ന്പ് അ​രി​യി​ൽ മു​സ്‌​ലിം ലീ​ഗ് ഓ​ഫി​സി​നു സ​മീ​പം ആ​ക്ര​മി​ക്ക​പ്പെ​ട്ട് ഏ​താ​നും മ​ണി​ക്കൂ​റി​നു​ള്ളി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. നേ​താ​ക്ക​ളു​ടെ വാ​ഹ​നം ആ​ക്ര​മി​ച്ച സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രെ​ന്ന നി​ല​യി​ലാ​ണ് ഷു​ക്കൂ​ർ അ​ട​ക്ക​മു​ള്ള അ​ഞ്ചം​ഗ സം​ഘ​ത്തെ അ​രി​യി​ലി​ൽ​നി​ന്നു മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ കീ​ഴ​റ വ​ള്ളു​വ​ൻ​ക​ട​വി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ, ഈ ​അ​ഞ്ചു പേ​രും ക​ല്ലേ​റ് സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നു പി​ന്നീ​ട് പൊ​ലി​സ് ക​ണ്ടെ​ത്തി.

കോ​താ​യി​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ അ​യ്യൂ​ബി​നെ കാ​ണി​ക്കാ​നാ​യി തോ​ണി​യി​ൽ ചെ​റു​കു​ന്നി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഷു​ക്കൂ​ർ ഉ​ൾ​പ്പടെ​യു​ള്ള​വ​ർ. ക​ട​ത്തു​ക​ട​ന്ന് ഇ​വ​ർ പോ​കു​ന്ന​തു​ക​ണ്ട സി​പി​എ​മ്മി​ന്‍റെ ഒ​രു സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു​വ​ത്രേ. ഇ​തു മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലൂ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ്ര​ച​രി​ച്ചു. തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി ഇ​വ​രെ പി​ന്തു​ട​ർ​ന്നു.

അ​ക്ര​മി​ക​ളെ ക​ണ്ട് പ​രി​ച​യ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ അ​ഞ്ചു പേ​രും അ​ഭ​യം​തേ​ടി. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ക്ര​മി​ക​ൾ വീ​ടു​വ​ള​ഞ്ഞു. വീ​ടി​ന​ക​ത്ത് ക​യ​റി ഷു​ക്കൂ​റി​നെ​യും മ​റ്റും ചോ​ദ്യം ചെ​യ്തു. ഇ​തി​നി​ടെ മൊ​ബൈ​ൽ കാ​മ​റ​യി​ൽ ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി. ഈ ​ചി​ത്ര​ങ്ങ​ൾ പ​ല​രു​ടെ​യും മൊ​ബൈ​ലു​ക​ളി​ലേ​ക്ക് അയച്ചു. മൊ​ബൈ​ലി​ലെ ചി​ത്ര​ങ്ങ​ൾ ത​ളി​പ്പ​റ​ന്പി​ലേ​ക്കു വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി ചി​ല​രെ കാ​ണി​ച്ച​താ​യും പ​റ​യു​ന്നു. ഈ ​സ​മ​യം പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും ത​ളി​പ്പ​റ​ന്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലു​ള്ള നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു സി​ബി​ഐ കു​റ്റ​പ​ത്രം.

ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന് ഷു​ക്കൂ​റും സ​ക്ക​റി​യ​യും വാ​ഹ​നം ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​ത്രേ. ഇ​തോ​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന പി.​വി. അ​യ്യൂ​ബ്, എം.​കെ. ഹാ​രി​സ്, പി. ​അ​ബ്ദു​ൾ​സ​ലാം എ​ന്നി​വ​രെ വി​ട്ട​യ​ച്ചു. ഷു​ക്കൂ​റി​നെ​യും സ​ക്ക​റി​യ​യെ​യും ആ​ക്ര​മി​ക്കി​ല്ലെ​ന്ന് വീ​ട്ടു​ട​മ മു​ഹ​മ്മ​ദ്കു​ഞ്ഞി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യ​ശേ​ഷം പു​റ​ത്തേ​ക്കു ബ​ല​മാ​യി കൊ​ണ്ടു​പോ​യി.

ത​ങ്ങ​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്നും വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും ഇ​വ​ർ കേ​ണ​പേ​ക്ഷി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ൾ ദ​യ കാ​ട്ടി​യി​ല്ല. വീ​ടി​നു സ​മീ​പ​ത്തെ വ​യ​ലി​ലൂ​ടെ 200 മീ​റ്റ​റോ​ളം ഇ​വ​രെ കൊ​ണ്ടു​പോ​യ​ശേ​ഷം സ​ക്ക​റി​യ​യെ മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി. ത​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​ണു ല​ക്ഷ്യ​മെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യ ഷു​ക്കൂ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും അ​ക്ര​മി​സം​ഘം പി​ന്തു​ട​ർ​ന്ന് ഒ​ട്ടേ​റെ​പേ​ർ നോ​ക്കി​നി​ൽ​ക്കേ വെ​ട്ടി​വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സ് റി​പ്പോ​ർ​ട്ട്.

ഒ​ന്ന​ര​ മ​ണി​ക്കൂ​റോ​ളം അ​ക്ര​മി​സം​ഘം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള​ട​ക്കം എ​ത്തി​യി​രു​ന്നു. ബ​ഹ​ളം​കേ​ട്ട് അ​ന്പ​തി​ലേ​റെ പ​രി​സ​ര​വാ​സി​ക​ളു​മെ​ത്തി. ഇ​വ​രി​ൽ ര​ണ്ടു സ്ത്രീ​ക​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, വീ​ട്ടു​ട​മ​യാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി​യ​ല്ലാ​തെ മ​റ്റാ​രും അ​ക്ര​മി​ക​ളെ ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ല.

മു​ഹ​മ്മ​ദ്കു​ഞ്ഞി മ​ക​നെ അ​ക്ര​മ​സം​ഭ​വം പൊ​ലി​സി​നെ അ​റി​യി​ക്കാ​ൻ തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്കു ത​ന്ത്ര​പൂ​ർ​വം പ​റ​ഞ്ഞു​വി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ സ​ക്ക​റി​യ​യെ ക​ണ്ണ​പു​രം പൊ​ലി​സ് ര​ക്ഷ​പ്പെ​ടു​ത്തി ചെ​റു​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ക്ക​റി​യ ന​ൽ​കി​യ ആ​ദ്യ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണ​പു​രം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

കേ​സി​ൽ പി. ​ജ​യ​രാ​ജ​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. സം​സ്ഥാ​ന ഹ​ർ​ത്താ​ലും പ്ര​ഖ്യാ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ പി​റ്റേ​ദി​വ​സം യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പൊ​ലി​സി​നെ​തി​രേ മൂ​ന്നാം​മു​റ ആ​രോ​പ​ണ​വും പൊ​ലി​സു​കാ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​വും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ടാ​യി.

Latest News

Corehub Up