കലിഫോർണിയ: ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം (74) അമേരിക്കയിൽ അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പാസ്റ്റർ വത്സൻ എബ്രഹാം ഇന്ത്യ ഗോസ്പൽ ഔട്ട്റീച്ചിന്റെ സ്ഥാപകനും പ്രസിഡന്റുമാണ്. ഇന്ത്യ ബൈബിൾ കോളജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയുമായിരുന്നു.
അമേരിക്കയിലെ കലിഫോർണിയയിൽ 1987 ൽ സ്ഥാപിതമായ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്നു അദ്ദേഹം.
ഭാര്യ: ലാലി ഏബ്രഹാം . മക്കൾ: സ്നേഹ, ആൻ, സന്തോഷ്, ആഷ. സംസ്കാരം പിന്നീട്.