Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patriarch Ignatius Aphrem II

വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ​യ്ക്ക് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

കോ​​​​ല​​​​ഞ്ചേ​​​​രി: യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ മു​​​​ള​​​​ന്തു​​​​രു​​​​ത്തി സു​​​​ന്ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 150-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടു​​​​ള്ള വി​​​​ശു​​​​ദ്ധ മൂ​​​​റോ​​​​ൻ കൂ​​​​ദാ​​​​ശ​​​​യ്ക്കും യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി ക്രി​​​​സ്ത്യാ​​​​നി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ യോഗത്തിനും ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി.

സ​​​​ഭാ ത​​​​ല​​​​വ​​​​ൻ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് അ​​​​പ്രേം ദ്വി​​​​തീ​​​​യ​​​​ൻ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ നാ​​​​ളെ രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ലെ​​​​ത്തും. ശ്രേ​​​​ഷ്‌​​​​ഠ കാ​​​​തോ​​​​ലി​​​​ക്കാ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ ജോ​​​​സ​​​​ഫ് ബാ​​​​വ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ൽ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ​​​​യ്ക്കു സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കും. മൂ​​​​റോ​​​​ൻ കൂ​​​​ദാ​​​​ശ​​​​യ്ക്കു യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി ക്രി​​​​സ്ത്യാ​​​​നി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ യോഗത്തിനും എ​​​​ല്ലാ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​താ​​​​യി സ​​​​ഭാ മീ​​​​ഡി​​​​യ സെ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ തെ​​​​യോ​​​​ഫി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, മാ​​​​ത്യൂ​​​​സ് മാ​​​​ർ അ​​​​ന്തി​​​​മോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത എ​​​​ന്നി​​​​വ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ആ​​​​ഗോ​​​​ള സു​​​​റി​​​​യാ​​​​നി ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യി​​​​ലെ 25 മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​മാ​​​​രും പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വാ​​​​യെ അ​​​​നു​​​​ഗ​​​​മി​​​​ച്ച് എ​​​​ത്തു​​​​ന്നു​​​​ണ്ട്. രാ​​​​വി​​​​ലെ 9.30 ഓ​​​​ടെ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ​​​​യും സം​​​​ഘ​​​​വും സ​​​​ഭാ ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തും. 12ന് ​​​​വൈ​​​​കു​​​ന്നേ​​​രം 5.30ന് ​​​​പാ​​​​ത്രി​​​​യ​​​​ർ​​​​ക്കാ സെ​​​​ന്‍റ​​​​റി​​​​ലെ സെ​​​​ന്‍റ് അ​​​​ത്ത​​​​നേ​​​​ഷ്യ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ സ​​​​ന്ധ്യാ പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്ക് മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​കും.

13ന് ​​​​രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് പ്ര​​​​ഭാ​​​​ത പ്രാ​​​​ർ​​​​ഥ​​​​ന. 7.45ന് ​​​​പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ, ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ, മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​മാ​​​​യി പാ​​​​ത്രി​​​​യ​​​​ർ​​​​ക്കാ സെ​​​​ന്‍റ​​​​റി​​​​ൽ നി​​​​ന്ന് മ​​​​ദ്ബ​​​​ഹ​​​​യി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കും. എ​​​​ട്ടി​​​​ന് വി​​​​ശു​​​​ദ്ധ മൂ​​​​റോ​​​​ൻ കൂ​​​​ദാ​​​​ശ​​​​യും കു​​​​ർ​​​​ബാ​​​​ന​​​​യും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ യോ​​​​ഗം ചേ​​​​രും. തു​​​​ട​​​​ർ​​​​ന്ന് പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

14നു ​രാ​​​​വി​​​​ലെ 10ന് ​​​​മു​​​​ള​​​​ന്തു​​​​രു​​​​ത്തി മാ​​​​ർ തോ​​​​മ​​​​ൻ യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ചാ​​​​ത്തു​​​​രു​​​​ത്തി​​​​ൽ ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് മോ​​​​ർ ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സ് തി​​​​രു​​​​മേ​​​​നി​​​​യു​​​​ടെ 125-ാം ദു​​​​ക്റോ​​​​നോ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​രു വ​​​​ർ​​​​ഷം നീ​​​​ണ്ടു നി​​​​ൽ​​​​ക്കു​​​​ന്ന ഓ​​​​ർ​​​​മ​​​​യാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ നി​​​​ർ​​​​വ​​​​ഹി​​​​ക്കും. 16ന് ​​​​രാ​​​​വി​​​​ലെ 9.40ന് ​​​​പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ മ​​​​ട​​​​ങ്ങും.

Latest News

Corehub Up