Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patronal Feast

Kollam

കോ​വി​ല്‍​ത്തോ​ട്ടം പ​ള്ളി​യി​ല്‍ പാ​ദു​കാ​വ​ല്‍ തി​രു​നാ​ള്‍ 26 മു​ത​ല്‍

ച​വ​റ: കോ​വി​ല്‍​ത്തോ​ട്ടം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്ത്ര​യോ​സ് അ​പ്പ​സ്‌​തോ​ല​ന്‍റെ പാ​ദു​കാ​വ​ല്‍ തി​രു​നാ​ള്‍ 26 മു​ത​ല്‍ ഡി​സം​ബ​ര്‍ ആ​റു​വ​രെ ന​ട​ക്കും. 26ന് ​രാ​വി​ലെ ഏ​ഴി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സി.​ജോ​ണ്‍ പോ​ള്‍ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ തി​രു​ന്നാ​ള്‍ ആ​രം​ഭി​ക്കും. സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ. ​മ​നോ​ജ് ആ​ന്‍റ​ണി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.എ​ബി​ന്‍ പാ​പ്പ​ച്ച​ന്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും.

26 മു​ത​ല്‍ 29 വ​രെ​യും ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ അഞ്ചു ​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, ലി​റ്റി​നി,ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ദി​വ്യ​ബ​ലി​യും ന​ട​ക്കും.

വി​ശു​ദ്ധ അ​ന്ത്ര​യോ​സി​ന്‍റെ തി​രു​നാ​ള്‍ ദി​ന​മാ​യ 30ന് ​ഇ​ട​വ​ക ദി​ന​മാ​യി ആ​ഘോ​ഷി​ക്കും. രാ​വി​ലെ ഏ​ഴി​നു​ള്ള തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​ത മു​ന്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ന്‍​സെ​ന്റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക ദി​നാ​ഘോ​ഷം കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ബൈ​ജു ജൂ​ലി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ല്‍ എ​ന്നി​വ ന​ട​ക്കും.

അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4.30 നു​ള്ള ആ​ഘോ​ഷ​മാ​യ വേ​സ്പ​ര​യ്ക്കും ദി​വ്യ​ബ​ലി​ക്കു ഫാ. ​ബേ​ണി വ​ര്‍​ഗീ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​ളി ഏബ്ര​ഹാം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ള്‍ സ​മാ​പ​ന ദി​ന​മാ​യ ആ​റി​ന് രാ​വി​ലെ ആ​റി​ന ദി​വ്യ​ബ​ലി. എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ള്‍ സ​മൂ​ഹ​ബ​ലി​ക്ക് ഫാ.ജോ​സ​ഫ് ജോ​ണ്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ലൈ​ജു ഒ​സി​ഡി തി​രു​നാ​ള്‍ ദി​ന വ​ച​നസ​ന്ദേ​ശം ന​ല്‍​കും. വൈ​കു​ന്നേ​രം നാ​ലി​ന് ഫാ.സി. ജോ​ണ്‍ പോ​ള്‍ കൃ​ത​ജ്ഞ​താ ബ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ഫാ.​റി​ജോ പോ​ള്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു പ്ര​ദ​ക്ഷി​ണം ന​ട​ക്കും. കൊ​ടി​യി​റ​ക്കോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ ദി​വ്യ​ബ​ലി​ക്ക് ഫാ. ​സൈ​ജു സൈ​മ​ണ്‍, ഫാ. ​അ​ജ​യ​കു​മാ​ര്‍, ഫാ.​വി​മ​ല്‍ കു​മാ​ര്‍, ഫാ.സൈ​ജു ജോ​ര്‍​ജ്, ഫാ.എ​സ്. അ​ല്‍​ഫോ​ണ്‍​സ്, ഫാ.​നി​ക്കോ​ളാ​സ് ഒ​സി​ഡി, ഫാ.ജോ​സ​ഫ് ഡാ​നി​യേ​ല്‍, ഫാ.റോ​ള്‍​ഡ​ന്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​രാ​കും. തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഇ​ട​വ​ക വി​കാ​രി ഫാ.സി.ജോ​ണ്‍ പോ​ള്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up