പ്രതീകാത്മക ചിത്രം
ചവറ: കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ പാദുകാവല്‍ തിരുനാള്‍ 26 മുതല്‍ ഡിസംബര്‍ ആറുവരെ നടക്കും. 26ന് രാവിലെ ഏഴിന് ഇടവക വികാരി ഫാ. സി.ജോണ്‍ പോള്‍ പതാക ഉയര്‍ത്തുന്നതോടെ തിരുന്നാള്‍ ആരംഭിക്കും. സമാരംഭ ദിവ്യബലിക്ക് ഫാ. മനോജ് ആന്റണി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.എബിന് പാപ്പച്ചന് വചന സന്ദേശം നല്‍കും.
26 മുതല്‍ 29 വരെയും ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4.30 ന് ജപമാല, ലിറ്റിനി,ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും നടക്കും.
വിശുദ്ധ അന്ത്രയോസിന്റെ തിരുനാള്‍ ദിനമായ 30ന് ഇടവക ദിനമായി ആഘോഷിക്കും. രാവിലെ ഏഴിനുള്ള തിരുനാള്‍ ദിവ്യബലിക്ക് കൊല്ലം രൂപത മുന്‍ വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് മച്ചാഡോ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം 5.30ന് ഇടവക ദിനാഘോഷം കൊല്ലം രൂപത വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയാന് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികള്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍ എന്നിവ നടക്കും.
അഞ്ചിന് വൈകുന്നേരം 4.30 നുള്ള ആഘോഷമായ വേസ്പരയ്ക്കും ദിവ്യബലിക്കു ഫാ. ബേണി വര്‍ഗീസ് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ജോളി ഏബ്രഹാം വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം. തിരുനാള്‍ സമാപന ദിനമായ ആറിന് രാവിലെ ആറിന ദിവ്യബലി. എട്ടിന് ആഘോഷമായ തിരുന്നാള്‍ സമൂഹബലിക്ക് ഫാ.ജോസഫ് ജോണ്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ലൈജു ഒസിഡി തിരുനാള്‍ ദിന വചനസന്ദേശം നല്‍കും. വൈകുന്നേരം നാലിന് ഫാ.സി. ജോണ്‍ പോള്‍ കൃതജ്ഞതാ ബലിക്ക് നേതൃത്വം നല്‍കും. ഫാ.റിജോ പോള്‍ വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചു പ്രദക്ഷിണം നടക്കും. കൊടിയിറക്കോടെ തിരുനാള്‍ സമാപിക്കും.
വിവിധ ദിവസങ്ങളിലെ ദിവ്യബലിക്ക് ഫാ. സൈജു സൈമണ്‍, ഫാ. അജയകുമാര്‍, ഫാ.വിമല്‍ കുമാര്‍, ഫാ.സൈജു ജോര്‍ജ്, ഫാ.എസ്. അല്‍ഫോണ്‍സ്, ഫാ.നിക്കോളാസ് ഒസിഡി, ഫാ.ജോസഫ് ഡാനിയേല്‍, ഫാ.റോള്‍ഡന്‍ ജേക്കബ് എന്നിവര്‍ മുഖ്യകാര്‍മികരാകും. തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ.സി.ജോണ്‍ പോള്‍ അറിയിച്ചു.
Tags : Patronal Feast at Kovilthottam Church Patronal Feast NattuVishesham DistrictNews