ഡാളസ്: അങ്കമാലി മഞ്ഞപ്ര സ്വദേശി പൗലോ റപ്പായി മാടൻ (82) ഒക്ടോബർ 2-ന് ഡാളസിലെ ഇർവിങ്ങിൽ അന്തരിച്ചു. ഭാര്യ: അങ്കമാലി വട്ടപ്പറമ്പ് ഭരണികുളങ്ങര കുടുംബാംഗം പരേതയായ എൽസി റപ്പായി.
മക്കൾ: ജിജി പോളി (തൃശൂർ), ജോജോ റപ്പായി (ഡാളസ്, യുഎസ്). മരുമക്കൾ: പോളി എം. എ.(തൃശൂർ), സരിത ഡൊമിനിക് (ഡാളസ്, യുഎസ്). കൊച്ചുമക്കൾ: അഞ്ജന, അജിൽ, എൽവിന, ആൻഡ്രിയ.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഒക്ടോബർ 10 ശനിയാഴ്ച നടക്കും.
രാവിലെ 10ന് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (200 S. Heartz Road, Coppell, TX 75019) പൊതുദർശനവും തുടർന്ന് 11 മണിക്ക് വിശുദ്ധ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും.
ഉച്ചയ്ക്ക് 1ന് റോളിംഗ് ഓക്സ് മെമ്മോറിയൽ സെന്ററിൽ (400 Freeport Pkwy, Coppell, TX 75019) മൃതദേഹം സംസ്കരിക്കും.