ഓര്‍ലാന്‍ഡോ: മികച്ച നടനും കലാ-സാംസ്കാരിക പ്രവര്‍ത്തകനുമായ പൗലോസ് കുയിലാടന് നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ കാലാകാരന്മാരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സര്‍ഗാത്മക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച "മിത്രാസ്' ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ "പൂതപ്പാട്ട്' എന്ന സിനിമയിലെ അഭിനയത്തിന് സ്പെഷല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങി.
ജൂണ്‍ 20ന് ന്യൂജഴ്സിയിലെ Brearley തിയറ്ററില്‍ വച്ചാണ് ചടങ്ങ് നടന്നത്. ഫെസ്റ്റിവലില്‍ പൂതപ്പാട്ട് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്പെഷല്‍ ജൂറി അവാര്‍ഡ് കുയിലാടന് ഏറ്റുവാങ്ങിയത്.
നാടക രംഗത്തും ഗാനരചനയിലും കഴിവ് തെളിയിച്ച പൗലോസ് കുയിലാടന് സ്കൂള്‍ കാലഘട്ടം മുതല്‍ പെരുന്തച്ചന്, അച്ഛന്റെ പൊന്നുമക്കള്, കൂട്ടുകുടുംബം തുടങ്ങി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.