Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pavaratti Thirunal

Thrissur

പാ​വ​റ​ട്ടി തി​രു​നാ​ൾ : കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ ഭ​ക്തി​സാന്ദ്രം

പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ കൂ​ടു​തു​റ​ക്ക​ൽ​ശു​ശ്രൂ​ഷ ഭ​ക്തി​സാ​ന്ദ്ര​മാ​യി. വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യോ​ടെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് വി​ശു​ദ്ധ​ന്‍റെ തി​രു​സ​ന്നി​ധി​യി​ൽ എ​ത്തി​യ​ത്.

വൈ​കീ​ട്ടു​ന​ട​ന്ന സ​മൂ​ഹ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ​യ്ക്ക് അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ത്ത​വ​ണ തി​രു​നാ​ൾ​വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്നി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​ലൂ​ടെ പാ​വ​റ​ട്ടി​യി​ൽ സ്‌​നേ​ഹ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ടാ​ണ് ന​ട​ത്തി​യ​തെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ താ​ഴ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വേ, ഞ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​പേ​ക്ഷി​ക്ക​ണ​മേ എ​ന്ന പ്രാ​ർ​ഥ​നാ​മ​ന്ത്രം ഉ​രു​വി​ട്ട് ദേ​വാ​ല​യ​ത്തി​ന​ക​ത്തും പു​റ​ത്തും ആ​യി​ര​ങ്ങ​ളാ​ണ് കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കാ​യി ഒ​ന്നി​ച്ചു​കൂ​ടി​യ​ത്. കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ പൊ​തു​വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ മു​ഖ​മ​ണ്ഡ​പ​ത്തി​ൽ പ്ര​ത്യേ​കം അ​ല​ങ്ക​രി​ച്ച രൂ​പ​ക്കൂ​ടു​ക​ളി​ൽ പ്ര​തി​ഷ്ഠി​ച്ചു.

വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ രാ​ത്രി ദേ​വാ​ല​യ​ത്തി​ലെ​ത്തി സ​മാ​പി​ച്ചു. തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ഊ​ട്ടു​ഭ​ക്ഷ​ണം ഏ​റ്റു​ക​ഴി​ക്കു​ന്ന​തി​നു​മാ​യി നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ നി​ര​വ​ധി​പേ​രാ​ണ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്.

നൈ​വേ​ദ്യ​പൂ​ജ​യോ​ടെ​യാ​ണ് ശ​തോ​ത്ത​ര സു​വ​ർ​ണ​ജൂ​ബി​ലി തി​രു​നാ​ളി​നു തു​ട​ക്ക​മാ​യ​ത്. ഫാ. ​വി​പി​ൻ വേ​ര​ൻ​പി​ലാ​വ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ആ​ന്‍റോ ത​ര​ക​ൻ, ഡീ​ക്ക​ൻ ജെ​യ്മോ​ൻ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് തീ​ർ​ഥ​കേ​ന്ദ്രം ബ​ലി​പീ​ഠ​ത്തി​ൽ സ​മ​ർ​പ്പി​ച്ച നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​മാ​യി ഊ​ട്ടു​ശാ​ല​യി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഡോ. ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി നേ​ർ​ച്ച​ഭ​ക്ഷ​ണ ആ​ശീ​ർ​വാ​ദ​വും നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

ഊ​ട്ടു​തി​രു​നാ​ൾ ഏ​റ്റു​ക​ഴി​ക്കു​ന്ന​തി​നു വ​ലി​യ തി​ര​ക്കാ​ണ് പാ​രി​ഷ് ഹാ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. നേ​ർ​ച്ച​ഭ​ക്ഷ​ണം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ​യും പാ​രി​ഷ് ഹാ​ളി​ൽ ല​ഭി​ക്കും. ന​ട​ത്തു​കൈ​ക്കാ​ര​ൻ ജോ​സ​ഫ് ലി​യോ, ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​സ​ഫ് കൊ​ള്ള​ന്നൂ​ർ, ടി. ​എ​ൽ. ജെ​യിം​സ്, വി.​ആ​ർ ബാ​ബു, ക​ൺ​വീ​ന​ർ ആ​ൽ​ബ​ർ​ട്ട് ത​ര​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​വീ​ക​രി​ച്ച പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥ​കേ​ന്ദ്രം ആ​ശീ​ർ​വ​ദി​ച്ചു


പാ​വ​റ​ട്ടി: ന​വീ​ക​രി​ച്ച പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥ​കേ​ന്ദ്രം ആ​ശീ​ർ​വ​ദി​ച്ച് വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നു സ​മ​ർ​പ്പി​ച്ചു. അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ആ​ശീ​ർ​വാ​ദ​ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഡോ. ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി, ഫാ. ​ലി​വി​ൻ ചൂ​ണ്ട​ൽ, ഫാ.​തോ​മ​സ് ഊ​ക്ക​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ആ​ശീ​ർ​വാ​ദ​ച​ട​ങ്ങു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ സാ​ക്ഷി​ക​ളാ​യി.

സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ഫ്രാ​ങ്കോ ഫ്രോ​ണി​സ്, ഫാ. ​അ​മ​ൽ ചാ​ഴൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ലി​യോ ജോ​സ​ഫ്, കെ.​എ.​ജോ​സ​ൻ, ജെ​യ്സ​ൺ വ​ടു​ക്കൂ​ട്ട്, കെ.​ജെ. ബാ​ബു എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up