x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​വ​റ​ട്ടി തി​രു​നാ​ൾ: അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു


Published: April 22, 2026 02:27 AM IST | Updated: April 22, 2026 02:27 AM IST

പാ​വ​റ​ട്ടി തി​രു​നാ​ൾ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ ലി​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ന്നു.

പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ സം​യോ​ജി​പ്പി​ച്ച് അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തി. പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ ലി​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തീ​ർ​ത്ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ചെ​ന്പ​ക​ശേ​രി തി​രു​നാ​ളി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ വി​ശ​ദീ​ക​രി​ച്ചു. കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​ന് വാ​ട്ട​ർ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന് ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ൾ പാ​ർ​ക്കിം​ഗി​നു വി​ട്ടു​ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

പോ​ലീ​സി​നെ കൂ​ടാ​തെ 501 അം​ഗ വോ​ള​ന്‍റി​യ​ർ സേ​ന​യും തി​ര​ക്കു നി​യ​ന്ത്രി​ക്കാ​നു​ണ്ടാ​കും. ഫ​യ​ർ​ഫോ​ഴ്സ്, എ​ക്സൈ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് സ്ക്വാ​ഡു​ക​ളും രം​ഗ​ത്തു​ണ്ടാ​കും.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ളും ശീ​ത​ള​പാ​നി​യ, ഐ​സ്ക്രീം ക​ട​ക​ളും ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കും. ഫ​സ്റ്റ് എ​യ്ഡ് ന​ൽ​കാ​നാ​യി സ്ക്വാ​ഡി​നെ നി​യോ​ഗി​ക്കും. തി​രു​നാ​ൾ​ദി​ന​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​മെ​ന്നു വൈ​ദ്യു​തി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ഷ്മ ബാ​ബു​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ. ഫി​ജി​ന, ബ്ലോ​ക്ക് വി​ക​സ​ന ചെ​യ​ർ​പേ​ഴ് സ​ണ്‍ എം.​കെ. അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​ജെ. വ​ർ​ഗീ​സ്, ഉ​മ്മ​ർ സ​ലിം, സു​ഹ​റാ​ബി ഹ​മീ​ദ്, മെം​ബ​ർ​മാ​രാ​യ ജി​ൽ​സ് തോ​മാ​സ്, ക​മാ​ലു​ദീ​ൻ തോ​പ്പി​ൽ, കെ.​സി. കാ​ദ​ർ​മോ​ൻ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എ​ൻ.​ആ​ർ. ര​ജീ​ഷ്, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യി എ.​ജെ. വ​ർ​ഗീ​സ്, എ.​എം. വി​ൻ​സ​ന്‍റ് രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ അ​ബൂ​ബ​ക്ക​ർ കൂ​രി​ക്കാ​ട്, ബാ​ബു ആ​ന്‍റ​ണി, ഷോ​യ് വ​ർ​ഗീ​സ്, അ​ഭി​ലാ​ഷ്, വി.​കെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​മോ വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​യി

പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സ​മേ​ഖ​ല​യി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി​യ പ്ര​മോ വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​യി. പാ​വ​റ​ട്ടി സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ ക​ലാ​കൂ​ട്ടാ​യ്മ​യാ​യ ജ​ഐ​സ്ബി​ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​മോ വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്. പാ​വ​റ​ട്ടി പ​ള്ളി​യു​ടെ ച​രി​ത്രം വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണു വീ​ഡി​യോ​യി​ൽ.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​വ​റ​ട്ടി ഗ്രാ​മ​ത്തി​ന്‍റെ മു​ത്ത​പ്പ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് എ​ത്തി​ച്ചേ​രാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ശ്വാ​സ​സ​മ​ർ​പ്പ​ണ​മാ​ണ് പ്ര​മോ വീ​ഡി​യോ. പി.​എം. ജോ​സ​ഫി​ന്‍റെ ആ​ശ​യ​ത്തി​നു വ​ര​ക​ളി​ലൂ​ടെ നി​റം പ​ക​ർ​ന്ന​ത് യു​എ​ഇ​യി​ൽ ചി​ത്ര​ക​ലാ​ധ്യാ​പ​ക​നാ​യ ജി​ന്‍റോ ആ​ന്‍റ​ണി​യാ​ണ്. ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് യു​എ​ഇ​യി​ൽ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​യ സാം​സ​ണ്‍ ചെ​മ്മ​ണ്ണൂ​രാ​ണ്. എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ച​ത് മ​ഹേ​ഷും ജി​ജോ​യും ചേ​ർ​ന്നാ​ണ്. രാ​ജു പാ​വ​റ​ട്ടി, പി.​ഡി. സെ​ബി, സി​ജി​ത്ത് ത​ര​ക​ൻ, വി.​ആ​ർ. ബെ​ന്നി, എം.​ഡി. രാ​ജു എ​ന്നി​വ​രാ​ണ് അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

Tags : Pavaratti Thirunal nattuvishesham local news

Recent News

Corehub Up