Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PayasamContest

America

കാ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ന് നാ​ന്ദി കു​റി​ച്ച് പാ​യ​സ​പ്പെ​രു​മ; ഓ​ണം മ​ഹോ​ത്സ​വം 22ന്

നാ​ഷ്‌​വി​ൽ: ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ന്ദി കു​റി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ (കാ​ൻ) അം​ഗ​ങ്ങ​ൾ​ക്കാ​യി പാ​യ​സ​പ്പെ​രു​മ എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ത​മാ​യ പാ​യ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

രു​ചി​യി​ലും വൈ​വി​ധ്യ​ത്തി​ലും മു​ന്നി​ട്ടു​നി​ന്ന പാ​യ​സ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​വും നാ​ഷ്‌​വി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. നാ​ഷ്‌​വി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ സെ​ന്റി​നി​യ​ൽ പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി കാ​ൻ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

കാ​ൻ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ ശ്രീ​ഷ അ​നീ​ഷി​ന്‍റെ​യും കോ-​ചെ​യ​ർ ആ​ശ പ​ത്യാ​രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു "പാ​യ​സ​പ്പെ​രു​മ' സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ശീ​ല സോ​മ​രാ​ജ​ൻ, സെ​ക്ര​ട്ട​റി സു​ജി​ത് പി​ള്ള, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ നി​ജി​ൽ ഉ​ണ്ണി​യാ​ൻ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ (IAN) മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കാ​നി​ന്‍റെ ഓ​ണം മ​ഹോ​ത്സ​വം 22ന്

​കാ​നി​ന്‍റെ ഓ​ണം മ​ഹോ​ത്സ​വം ഈ ​മാ​സം 22ന് ​ശ​നി​യാ​ഴ്ച മ​ർ​ഫീ​സ്ബ​റോ പാ​റ്റേ​ഴ്സ​ൺ പാ​ർ​ക്കി​ലെ വി​ശാ​ല​മാ​യ ജിം​നേ​ഷ്യ​ത്തി​ലും വാ​ഷിം​ഗ്ട​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.

വാ​ഴ​യി​ല​യി​ൽ വി​ള​മ്പു​ന്ന ഓ​ണ​സ​ദ്യ, ചെ​ണ്ട​മേ​ളം, മാ​വേ​ലി, വാ​മ​ന​ൻ, പു​ലി​ക്ക​ളി, താ​ല​പ്പൊ​ലി എ​ന്നി​വ അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര എ​ന്നി​വ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​കും.

തു​ട​ർ​ന്ന് കാ​ൻ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഫ്രാ​ങ്കോ സൈ​മ​ൺ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഓ​ണം മ​ഹോ​ത്സ​വം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നാ​യി കാ​ൻ ഭ​ര​ണ​സ​മി​തി​യു​ടെ​യും വ​ള​ന്‍റി​യ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കാ​ൻ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന അ​റി​യി​ച്ചു.

Latest News

Corehub Up