റാന്നി: റാന്നിയിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിനു അടിയന്തര പരിഹാരമുണ്ടാകണമെന്ന് പഴകുളം മധു എംഎൽഎ. കെടുതികൾ ഉണ്ടാകുന്പോൾ പുറമേ നിന്ന് രക്ഷാ പ്രവർത്തനങ്ങൾക്ക് ടീമുകൾ എത്തുന്നത് മൂലം വളരെയധികം സമയനഷ്ടമാണുണ്ടാകുന്നത്.ഇതൊഴിവാക്കാനായി റാന്നിയിൽ തന്നെ ഇത്തരം സംവിധാനങ്ങൾ സ്ഥിരമായി ഒരുക്കേണ്ടതുണ്ട്. നദിയിൽ എമ്പാടും മണൽതിട്ടകൾ രൂപപ്പെട്ടിരിക്കുന്നതിനാൽ എത്തുന്ന കിഴക്കൻ വെള്ളത്തെ ഉൾകൊള്ളാൻ നദികൾക്ക് കഴിയുന്നില്ല.
ശാസ്ത്രീയ പഠനം നടത്തി നദിയിലെ മണൽ വാരൽ ഉടൻ തന്നെ പുനരാരംഭിക്കണമെന്നാണ് ശക്തമായ നിലപാടെന്നും സ്ഥിതിഗതികൾ മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.