Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pazhassi Sagar Mini Hydroelectric Project

Kannur

ജൂ​ണി​ൽ ഉ​ത്പാ​ദ​നം തു​ട​ങ്ങും

ഇ​രി​ട്ടി: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കി​ടെ ആ​ശ്വാ​സ​മേ​കാ​ൻ പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ജൂ​ൺ ആ​ദ്യ​വാ​ര​ത്തോ​ടെ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കും. 7.5 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള പ​ദ്ധ​തി​യു​ടെ 70 ശ​ത​മാ​നം നി​ർ​മാ​ണ ​പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യി. മേ​യ് 31ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന വൈ​ദ്യു​തി​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പ്ര​വൃ​ത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ന് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ന്ത്രി​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​രും. വൈ​ദ്യു​ത മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നൊ​പ്പം ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൺ​സ് ജോ​സ​ഫും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

നി​ർ​മാ​ണം ഒ​ന്നോ ര​ണ്ടോ മാ​സം വൈ​കി​യാ​ൽ ഒ​രു ഉ​ത്പാ​ദ​ന സീ​സ​ൺ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​മെ​ന്ന​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. പ്ര​ധാ​ന തു​ര​ങ്ക​ത്തി​ന്‍റെ​യും മൂ​ന്ന് ഉ​പ​തു​ര​ങ്ക​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പ​വ​ർ​ഹൗ​സി​ന്‍റെ 70 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും ക​ഴി​ഞ്ഞു.

ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കും. കാ​ല​വ​ർ​ഷ​ത്തി​ൽ വ​ള​പ​ട്ട​ണം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന അ​ധി​ക​ജ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി​യി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന തു​ര​ങ്ക​ത്തി​ൽ​നി​ന്ന് മൂ​ന്ന് ഉ​പ തു​ര​ങ്ക​ങ്ങ​ളി​ലൂ​ടെ വെ​ള്ളം ക​ട​ത്തി​വി​ട്ട് 2.5 മെ​ഗാ​വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള മൂ​ന്ന് ട​ർ​ബൈ​നു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് 7.5 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ക.

ജൂ​ൺ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള ആ​റു​മാ​സ​മാ​ണ് പൂ​ർ​ണ​തോ​തി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്തെ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നു​ള്ള ജ​ല​സം​ഭ​ര​ണം നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലും ഉ​ത്പാ​ദ​നം ന​ട​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​മു​ണ്ട്. ജ​ല​സം​ഭ​ര​ണി​യി​ലെ വെ​ള്ളം 23.5 മീ​റ്റ​ർ നി​ര​പ്പി​ൽ നി​ല​നി​ർ​ത്തി ഉ​ത്പാ​ദ​നം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ പ​ര​മാ​വ​ധി സം​ഭ​ര​ണ​നി​ര​പ്പ് 26.52 മീ​റ്റ​റാ​ണ്. തു​ര​ങ്ക​ത്തി​ലെ​യും പ​വ​ർ​ഹൗ​സി​ലെ​യും പ്ര​വൃ​ത്തി​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ വെ​ള്ളം തി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള താ​ത്കാ​ലി​ക ബാ​രാ​ജി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം വെ​ള്ളം വ​ള​പ​ട്ട​ണം പു​ഴ​യി​ലേ​ക്ക് ത​ന്നെ ഒ​ഴു​ക്കി​വി​ടും. കാ​ല​വ​ർ​ഷ​ത്തെ ആ​ശ്ര​യി​ച്ചു​ള്ള പ​ദ്ധ​തി​യാ​യ​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ പൂ​ർ​ത്തീ​ക​ര​ണം നി​ർ​ണാ​യ​ക​മാ​ണ്.

Latest News

Corehub Up