Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peacock

Ernakulam

അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​യി​ലി​നെ സു​ര​ക്ഷി​ത താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി

തി​രു​മാ​റാ​ടി : കാ​ക്കൂ​ർ കൂ​രാ​പ്പി​ള്ളി കു​രി​ശ് പ്ര​ദേ​ശ​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​യി​ലി​നെ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷി​ത താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി. മ​ന​യ്ക്ക​ൽ​പ​റ​മ്പി​ൽ എം.​എ.​ലാ​ൽ​സെ​ന്‍റെ പു​ര​യി​ട​ത്തി​ലും സ​മീ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ കു​റി​ച്ചു ദി​വ​സ​ങ്ങ​ളാ​യി മ​യി​ലി​നെ കാ​ണ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​യി​ലി​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നാ​ൽ വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ കെ.​വ​ർ​ഗീ​സ് വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ബി​നോ​യ് ക​ള്ളാ​ട്ടു​കു​ഴി, ഏ​ബി​ൾ ഏ​ബ്ര​ഹാം, പ്ര​ദേ​ശ​വാ​സി രാ​ജ​മ​ണി എ​ന്നി​വ​ർ കോ​ത​മം​ഗ​ലം റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​സ്.​മാ​ഹി​ൻ, എ​സ്.​ശ​ര​ത്, സ​ർ​പ റെ​സ്‌​ക്യൂ​വ​ർ​മാ​രാ​യ പി.​ആ​ർ.​റെ​ജി​ൻ, കെ.​ആ​ർ.​ബി​പി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ത്തെ​ത്തി മ​യി​ലി​നെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി കോ​ത​മം​ഗ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. കാ​ലി​ന് പ​രി​ക്കേ​റ്റ മ​യി​ലി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം തു​റ​ന്നു​വി​ടു​മെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു.

Latest News

Corehub Up