ചങ്ങനാശേരി: വലിയകുളം പാത്തിക്കല്മുക്ക് പേള്‍ ഗാര്‍ഡനില്‍ റെസിഡന്‍സ് അസോസിയേഷന് 19-ാമത് കുടുംബസംഗമം നടത്തി. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ചെറിയാന് നെല്ലുവേലി അധ്യക്ഷത വഹിച്ചു, വി.ജെ. ലാലി, രക്ഷാധികാരി ഡോ. മാത്യു കാടാത്തുകളം, ഫിലിപ്പ് കറുകയില്‍, ജോജോ പന്തല്ലൂര്‍, റോസമ്മ ജയിംസ് മണമേല്‍, ജിജി ജോസി തെക്കേക്കര, മെല്ലാ ഷാജി പുല്ലുകാട്ട്, കലാ ജോസഫ് പുല്ലുകാട്ട്, ഷിനോ ജോസഫ് പുല്ലുകാട്ട്, ജോസി തെക്കേക്കര, ജിജി ആറുപറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പേള്‍ ഗാര്ഡന് നടത്തിവരുന്ന യോഗ ക്ലാസുകള്‍, ക്ലീനിംഗ് പ്രോഗ്രാം, ബ്യൂട്ടിഫിക്കേഷന് വര്‍ക്കുകള്‍ കൂടുതല്‍ സജീവമായി തുടരുവാന്‍ സമ്മേളനം തീരുമാനിച്ചു.