എടത്വ: കാന്‍സറിനെതിരേ ചവിട്ടി മുന്നേറാം എന്ന സന്ദേശവുമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലിക്ക് ലയണ്‍സ് ക്ലബ് ഓഫ് എടത്വ എലൈറ്റ്സിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
തിരുവല്ലയില്‍ നിന്ന് ആരംഭിച്ച് വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എടത്വയില്‍ എത്തിയ റാലിയിലെ നൂറോളം സൈക്കിള്‍ യാത്രികരെ എടത്വ പൊലിസ് സ്റ്റേഷന് അങ്കണത്തില്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സ്വീകരിച്ചു.
യാത്രികര്‍ക്കായി ഭക്ഷണ വിതരണം നടത്തി.
ക്ലബ് പ്രസിഡന്റ് ഫ്രാന്‍സിസ് തോമസ്, അഡ്മിനിസ്ട്രേറ്റര്‍ ജോസ് ജോസഫ്, ട്രഷറര്‍ പി.കെ. പ്രശാന്തന്, വൈസ് പ്രസിഡന്റ് തോമസ് ജോര്‍ജ്, എല്‍സിഐഎഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്. വിനീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.