Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peddi

പെ​ദ്ധി ആ​ദ്യ ആ​ഴ്ച പൂ​ർ​ത്തി​യാ​ക്കി; ഏ​ഴ് ദി​വ​സം കൊ​ണ്ട് നേ​ടി​യ​ത് 200 കോ​ടി​യി​ല​ധി​കം

രാം ​ച​ര​ൺ- ജാ​ൻ​വി ക​പൂ​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പ​ത്ര​ങ്ങ​ളാ​യെ​ത്തി​യ 'പെ​ദ്ധി' ബോ​ക്സ് ഓ​ഫീ​സി​ൽ പു​ത്ത​ൻ റെ​ക്കോ​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു. ഏ​ഴ് ദി​വ​സം കൊ​ണ്ട് ചി​ത്രം നേ​ടി​യ​ത് 271 കോ​ടി രൂ​പ​യാ​ണ്.

രാം ​ച​ര​ണി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സോ​ളോ ഹി​റ്റി​ലേ​ക്കാ​ണ് ചി​ത്രം കു​തി​ക്കു​ന്ന​ത്. അ​തി​നി​ടെ നാ​യി​ക​യെ ഉ​പ​ഭോ​ഗ​വ​സ്‍​തു​വാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്ന് സം​വി​ധാ​യ​ക​നെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. നി​ര​വ​ധി ന​ടി​മാ​ര്‍ സി​നി​മ​യി​ലെ നാ​യി​ക​യെ ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രെ രം​ഗ​ത്ത് എ​ത്തു​ക​യും ചെ​യ്‍​തി​രു​ന്നു.

ഇ​ന്ത്യ​യി​ല്‍ നെ​റ്റ് ക​ള​ക്ഷ​ൻ 187.31 കോ​ടി രൂ​പ​യാ​ണ്. ഇ​ന്ത്യ​ക്കു പു​റ​മേ വി​ദേ​ശ​ത്തും ഗം​ഭീ​ര പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം, ത​മി​ഴ് പ​തി​പ്പു​ക​ൾ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് തി​ങ്ക് സ്റ്റു​ഡി​യോ​സ് ആ​ണ്. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് ബു​ചി ബാ​ബു സ​ന സം​വി​ധാ​നം ചെ​യ്ത ചി​ത്രം വൃ​ദ്ധി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട സ​തീ​ഷ് കി​ലാ​രു ആ​ണ് നി​ർ​മി​ച്ച​ത്. മൈ​ത്രി മൂ​വി മേ​ക്ക​ർ​സ്, സു​കു​മാ​ർ റൈ​റ്റിം​ഗ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

റി​ലീ​സ് ചെ​യ്ത് ആ​ദ്യ ദി​നം ആ​ദ്യ ഷോ ​മു​ത​ൽ ത​ന്നെ മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം ല​ഭി​ച്ച ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് രാം ​ച​ര​ണി​ന്‍റെ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ്. ചി​ത്ര​ത്തി​നാ​യി ശാ​രീ​രി​ക പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ രാം ​ച​ര​ൺ, ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പെ​ദ്ധി​യി​ലൂ​ടെ ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

ക​ന്ന​ഡ സൂ​പ്പ​ർ​താ​രം ശി​വ​രാ​ജ് കു​മാ​റും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. രാം ​ച​ര​ൺ-​ശി​വ​രാ​ജ് കു​മാ​ർ ടീം ​ആ​ദ്യ​മാ​യി ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്രം കൂ​ടി​യാ​ണി​ത്.

എ. ​ആ​ർ. റ​ഹ്മാ​ൻ ഒ​രു​ക്കി​യ സം​ഗീ​ത​വും വ​ലി​യ ക​യ്യ​ടി നേ​ടു​ന്നു​ണ്ട്. മെ​ഗാ ബ​ഡ്ജ​റ്റി​ൽ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ, ആ​ക്ഷ​ൻ, ഡ്രാ​മ, ത്രി​ൽ, റൊ​മാ​ൻ​സ്, വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ൾ എ​ന്നി​വ​ക്കൊ​പ്പം, ക്രി​ക്ക​റ്റ്, ഗു​സ്തി എ​ന്നി​വ​ക്കും സ്ഥാ​നം ഉ​ണ്ട്. ജാ​ൻ​വി ക​പൂ​ർ, ദി​വ്യേ​ന്ദു ശ​ർ​മ, ജ​ഗ​പ​തി ബാ​ബു, ബോ​മ​ൻ ഇ​റാ​നി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം എ​ത്തി​യ​ത്.

Latest News

Corehub Up