Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peechy

Thrissur

വീ​ണ്ടും മു​ഴ​ക്കം, ആ​ശ​ങ്ക

തൃ​ശൂ​ർ: പീ​ച്ചി മേ​ഖ​ല​യി​ൽ വീ​ണ്ടും ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്നു വ​ലി​യ മു​ഴ​ക്കം കേ​ട്ടെ​ന്നു നാ​ട്ടു​കാ​ർ. ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ പ്ര​ക​ന്പ​ന​ത്തി​നു പി​ന്നാ​ലെ രാ​ത്രി 11.17നു ​പീ​ച്ചി ഡാ​മി​നോ​ടു ചേ​ർ​ന്നു​ള്ള പ​ള്ളി​ക്കു​ന്ന്, തെ​ക്കേ​ക്കു​ളം, ജ​ണ്ട​മു​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു പ്ര​ക​ന്പ​നം. ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് ഉ​ച്ച​ത്തി​ലു​ള്ള മു​ഴ​ക്ക​ത്തോ​ടൊ​പ്പം നേ​രി​യ വി​റ​യ​ലും അ​നു​ഭ​വ​പ്പെ​ട്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
രാ​ത്രി​യി​ലെ പ്ര​ക​ന്പ​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ പ്ര​ക​ന്പ​ന​ത്തി​ൽ ഇ​രു​പ​തോ​ളം വീ​ടു​ക​ൾ​ക്കു വി​ള്ള​ലു​ണ്ടാ​യി. അ​ണ​ക്കെ​ട്ടി​ന്‍റെ 200 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള പ​ള്ളി​ക്കു​ന്നി​ലാ​ണ് കൂ​ടു​ത​ൽ നാ​ശം. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​ന് ക​ത്തു​ന​ൽ​കി: ക​ള​ക്ട​ർ

തൃ​ശൂ​ർ: പീ​ച്ചി​യി​ൽ ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് അ​സാ​ധാ​ര​ണ മു​ഴ​ക്ക​മു​ണ്ടാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നു സം​സ്ഥാ​ന ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​ക്കു ക​ത്തു ന​ൽ​കി​യെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ. പ്ര​ദേ​ശ​ത്തു കൂ​ടു​ത​ൽ സീ​സ്മോ​ഗ്രാ​ഫു​ക​ൾ സ്ഥാ​പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.
തു​ട​ർ​ച​ല​ന​മു​ണ്ടാ​യാ​ൽ നാ​ട്ടു​കാ​ർ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​തു വി​ശ​ദീ​ക​രി​ക്കു​ന്ന ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​രോ​ടും നി​ർ​ദേ​ശി​ച്ചു. പ്ര​ദേ​ശ​ത്തു സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
വി​ള്ള​ൽ സം​ഭ​വി​ച്ച വീ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു സ​ർ​ക്കാ​രി​നു ക​ത്തു ന​ൽ​കി​യെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Latest News

Corehub Up