Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pension Sakhis

വീ​ട്ടു​പ​ടി​ക്ക​ല്‍ പെ​ന്‍​ഷ​ന്‍ സ​ഖി​മാ​രെ​ത്തും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ല്‍ പെ​ന്‍​ഷ​ന്‍ പ​രി​ര​ക്ഷ​യും വി​ര​മി​ക്ക​ല്‍ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഒ​രു അ​വ​ബോ​ധ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഇ​തി​നാ​യി പെ​ന്‍​ഷ​ന്‍ സ​ഖി​മാ​ര്‍ എ​ന്ന പ്രാ​ദേ​ശി​ക വ​നി​താ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഒ​രു സേ​വ​ന-​പ്ര​ചാ​ര​ണ സം​വി​ധാ​നം രൂ​പീ​ക​രി​ക്കാ​ന്‍ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പും പെ​ന്‍​ഷ​ന്‍ ഫ​ണ്ട് റെ​ഗു​ലേ​റ്റ​റി ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യും (പി​എ​ഫ്ആ​ര്‍​ഡി​എ) ഇ​ന്ന​ലെ ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ചു.

വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘാം​ഗ​ങ്ങ​ള്‍, ബാ​ങ്കിം​ഗ് ക​റ​സ്പോ​ണ്ട​ന്‍റ് സ​ഖി​മാ​ര്‍, പ​രി​ശീ​ല​നം ല​ഭി​ച്ച ക​മ്യൂ​ണി​റ്റി റി​സോ​ഴ്സ് വ്യ​ക്തി​ക​ള്‍, ഗ്രാ​മീ​ണ സ്ത്രീ​ക​ള്‍, മ​റ്റ് ഗ്രാ​മീ​ണ പ​ങ്കാ​ളി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന പെ​ന്‍​ഷ​ന്‍ സ​ഖി​മാ​ര്‍ വീ​ടു​ക​ളി​ലെ​ത്തി പെ​ന്‍​ഷ​ന്‍ അ​വ​ബോ​ധ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. കൃ​ത്യ​മാ​യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ങ്ങ​ളോ വി​ര​മി​ക്ക​ല്‍ ആ​സൂ​ത്ര​ണ സേ​വ​ന​ങ്ങ​ളോ ല​ഭ്യ​മാ​കാ​ത്ത രാ​ജ്യ​ത്തെ ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ത് ഗു​ണ​ക​ര​മാ​കും.

നാ​ഷ​ണ​ല്‍ പെ​ന്‍​ഷ​ന്‍ സി​സ്റ്റം ഉ​ള്‍​പ്പെ​ടെ​യു​ള്ള പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം, വി​ര​മി​ക്ക​ല്‍ പ​ദ്ധ​തി, സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത, അം​ഗ​ത്വം, അം​ഗ​ത്വ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പെ​ന്‍​ഷ​ന്‍ സ​ഖി​മാ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ള്‍.

ഇ​ന്ത്യ​യി​ലെ ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ള്‍ ബാ​ങ്കു​ക​ള്‍ പോ​ലു​ള്ള ഔ​പ​ചാ​രി​ക സാ​മ്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ കൃ​ഷി, ഔ​പ​ചാ​രി​ക​മ​ല്ലാ​ത്ത തൊ​ഴി​ല്‍, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ എ​ന്നി​വ​യെ ആ​ശ്ര​യി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ള്‍​ക്കും വ​രു​മാ​നം ക്ര​മ​ര​ഹി​ത​മാ​ണ്.

Latest News

Corehub Up