ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് പെരന്പൂർ മണ്ഡലത്തിൽ ഇന്നലെ പത്രിക സമർപ്പിച്ചു. വടക്കൻ ചെന്നൈയിലെ മണ്ഡലമാണ് പെരന്പൂർ. പത്രിക സമർപ്പണത്തിനുശേഷം പ്രചാരണവാഹനത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു.
ഡിഎംകെ സർക്കാരിനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എതിരേ വിജയ് രൂക്ഷവിമർശനമുയർത്തി. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും വിജയ് മത്സരിക്കുന്നുണ്ട്.
വിജയിന് 603.20 കോടി രൂപയുടെയും ഭാര്യ സംഗീതയ്ക്ക് 15.76 കോടി രൂപയുടെയും സ്വത്തുണ്ട്. റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വെളിപ്പെടുത്തൽ.