Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Periyar

പെരിയാറില്‍ പതഞ്ഞു പൊങ്ങി രാസമാലിന്യം; വ്യവസായശാലകള്‍ മാലിന്യം തള്ളിയതായി പരാതി

കൊച്ചി: കളമശേരി എടയാര്‍ വ്യവസായ മേഖലയില്‍ പെരിയാര്‍ നദിയിലേക്ക് മാലിന്യം വീണ്ടും തള്ളുന്നതായി പരാതി. ഇന്ന് രാവിലെ പെരിയാറില്‍ പാളി പോലെ മാലിന്യങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഫാക്ടറികളില്‍ നിന്നും മാലിന്യം തള്ളുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

നെയ്യ് കലര്‍ന്ന അറവ് മാലിന്യങ്ങളാണ് കമ്പനികളില്‍ നിന്ന് പുഴയിലേക്ക് തള്ളിയിരിക്കുന്നത്. ഇതുമൂലം എടയാര്‍ മേഖലയില്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. വിഷയത്തില്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മലിനീകരണം തടയാനായി കര്‍ശന നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിയിരിക്കുന്നത്.

മാലിന്യം കട്ടിയായ പാളിയായി പെരിയാറിന് മുകളിലൂടെ ഒഴുകുന്നത് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വേലിയേറ്റം തുടങ്ങിയതോടെ പതയുടെ വീര്യം കുറഞ്ഞ് ഒഴുകിപ്പോയി. എറണാകുളം ജില്ലയില്‍ നിരവധി പേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴയാണിത്.

Kerala

പെരിയാര്‍ മലിനീകരണം ദീർഘകാല പ്രത്യാഘാതമുണ്ടാക്കും: കോടതി


കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ​​​മ​​​ഗ്ര ന​​​ദീ​​​ത​​​ട സം​​​ര​​​ക്ഷ​​​ണ മേ​​​ല്‍നോ​​​ട്ട ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ന​​​ദീ​​​ജ​​​ല സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നാ​​​യ പ​​​ര​​​മോ​​​ന്ന​​​ത സ​​​മി​​​തി​​​യ​​​ട​​​ക്കം വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ട്.

ക​​​ര്‍മ​​​പ​​​ദ്ധ​​​തി എ​​​ങ്ങ​​​നെ പ്രാ​​​വ​​​ര്‍ത്തി​​​ക​​​മാ​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ര്‍ട്ട് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി. പെ​​​രി​​​യാ​​​ര്‍ ന​​​ദി​​​യി​​​ലെ മ​​​ലി​​​നീ​​​ക​​​ര​​​ണം ത​​​ട​​​യ​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്കം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.
പെ​​​രി​​​യാ​​​റി​​​നാ​​​യി പ്ര​​​ത്യേ​​​ക മേ​​​ല്‍നോ​​​ട്ട അ​​​ഥോ​​​റി​​​റ്റി​​​യാ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നും ഇ​​​തി​​​ല്‍ നി​​​ല​​​പാ​​​ട​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നേ​​​ര​​​ത്തേ സ​​​ര്‍ക്കാ​​​രി​​​നോ​​​ട് നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ റി​​​വ​​​ര്‍ ബേ​​​സി​​​ന്‍ പ്ലാ​​​ന്‍ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പെ​​​രി​​​യാ​​​റി​​​നു മാ​​​ത്ര​​​മാ​​​യി അ​​​ഥോ​​​റി​​​റ്റി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​ല്ലെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

പെ​​​രി​​​യാ​​​ര്‍ പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കേ​​​ണ്ട​​​ത് വ​​​രും​​​ത​​​ല​​​മു​​​റ​​​ക​​​ളോ​​​ടു ചെ​​​യ്യേ​​​ണ്ട നീ​​​തി​​​യാ​​​ണെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യു​​​ടെ ജ​​​ല​​​ധാ​​​ര​​​യാ​​​ണ് ഈ ​​​ന​​​ദി. ന​​​ഗ​​​ര​​​ത്തി​​​ല്‍ കു​​​ടി​​​വെ​​​ള്ള​​​മെ​​​ത്തു​​​ന്ന​​​ത് പെ​​​രി​​​യാ​​​റി​​​ല്‍നി​​​ന്നാ​​​ണ്. ന​​​ദി മ​​​ലി​​​ന​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​ത് പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ത്തി​​​ല്‍ ദീ​​​ര്‍ഘ​​​കാ​​​ല പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up