Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Periyar Kaduwa Sanctuary

Alappuzha

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ അ​പൂ​ർ​വ മ​ത്സ്യ​യി​ന​ത്തെ ക​ണ്ടെ​ത്തി

ചെ​ങ്ങ​ന്നൂ​ർ: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി. ഈ​ച്ച​ത്ത​ല​ക്ക​ണ്ട ഇ​ൻ​കോ​ഗ‌്നി​റ്റ എ​ന്നാ​ണ് ഈ ​പു​തി​യ മ​ത്സ്യ​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഒ​ൻ​പ​താ​മ​ത്തെ മ​ത്സ്യ​യി​ന​മാ​ണ് ഇ​ത്. അ​ന്താ​രാ​ഷ്‌​ട്ര ശാ​സ്ത്ര ജേ​ർ​ണ​ലാ​യ സി​സ്റ്റ​മാ​റ്റി​ക്സ് ആ​ൻ​ഡ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യും ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യും ഈ ​അ​പൂ​ർ​വ മ​ത്സ്യ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​ന് വെ​ല്ലു​വി​ളി​യാ​ണ്. ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഇ​വ​യു​ടെ സം​ര​ക്ഷ​ണം അ​ടി​യ​ന്ത​ര​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ഗ​വേ​ഷ​ണ​ത്തി​നു പി​ന്നി​ൽ മ​ല​യാ​ളി തി​ള​ക്കം

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​യും പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് അ​ധ്യാ​പി​ക​യു​മാ​യ ശ്വേ​ത ച​ന്ദ്ര, കു​ഫോ​സി​ലെ അ​ധ്യാ​പ​ക​ൻ ഡോ. ​രാ​ജീ​വ് രാ​ഘ​വ​ൻ, റ​യാ​ൻ ബാ​ബു, ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഡോ. ​അ​ഭി​ലാ​ഷ് ര​വി​മോ​ഹ​ന​ൻ, ജ​ർ​മ​നി​യി​ലെ സെ​ൻ​കെ​ൻ​ബെ​ർ​ഗ് നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ലെ ഡോ. ​റാ​ൽ​ഫ് ബ്രി​റ്റ്സ്, ഡ​ൽ​ഹി ശി​വ് നാ​ടാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​നീ​ലേ​ഷ് ദ​ഹ​നു​ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ക സം​ഘ​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ.

Latest News

Corehub Up