Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Persian Gulf

പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ ഇ​നി അ​മേ​രി​ക്ക​യ്ക്ക് സ്ഥാ​ന​മി​ല്ല; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യു​മാ​യും ഇ​സ്ര​യേ​ലു​മാ​യും ഫെ​ബ്രു​വ​രി 28ന് ​ആ​രം​ഭി​ച്ച യു​ദ്ധ​ത്തി​ന് ശേ​ഷം പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലും പു​തി​യൊ​രു അ​ധ്യാ​യം തു​ട​ങ്ങു​ക​യാ​ണെ​ന്ന് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ്ത​ബ ഖ​മ​ന​യ്. വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട ലി​ഖി​ത സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​റാ​ന്‍റെ പു​തി​യ ന​യം വ്യ​ക്ത​മാ​ക്കി​യ​ത്.

പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ ഭാ​വി അ​മേ​രി​ക്ക​യി​ല്ലാ​ത്ത ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് മൊ​ജ്ത​ബ ഖ​മ​ന​യ് പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കും ഐ​ശ്വ​ര്യ​ത്തി​നു​മാ​യി​രി​ക്കും ഇ​നി മു​ൻ​ഗ​ണ​ന​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ പു​തി​യ ഭ​ര​ണ​സം​വി​ധാ​ന​വും മാ​നേ​ജ്‌​മെ​ന്‍റും ന​ട​പ്പി​ലാ​ക്കും. ഇ​ത് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​വും സ​മാ​ധാ​ന​വും ന​ൽ​കും. വി​ദേ​ശ ശ​ക്തി​ക​ൾ​ക്ക് ഈ ​മേ​ഖ​ല​യി​ൽ ഇ​നി സ്ഥാ​ന​മി​ല്ലെ​ന്നും അ​ധി​നി​വേ​ശ​ശ്ര​മ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

 

Latest News

Corehub Up