Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PerumbavoorRapeCase

പെ​രു​മ്പാ​വൂ​ർ ബ​ലാ​ത്സം​ഗ കേ​സ് പ്ര​തി​യു​ടെ ജ​യി​ൽ​മാ​റ്റം; പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പെ​​​​രു​​​​മ്പാ​​​​വൂ​​​​രി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗം​​​​ചെ​​​​യ്‌​​​​തു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി മു​​​​ഹ​​​​മ്മ​​​​ദ് അ​​​​മീ​​​​ർ ഉ​​​​ൾ ഇ​​​​സ്‌​​​​ലാ​​​​മി​​​​ന്‍റെ ജ​​​​യി​​​​ൽ​​​​മാ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ർ​​​​ജി​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി.

വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്‌​​​​ക്കു​​​​വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ അ​​​​ന്ത‌​​​​ർ​​​​സം​​​​സ്ഥാ​​​​ന ജ​​​​യി​​​​ൽ​​​​മാ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി​​​​വ​​​​രു​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്ന് അ​​​​റി​​​​യി​​​​ക്കാ​​​​ൻ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ദീ​​​​പാ​​​​ങ്ക​​​​ർ ദ​​​​ത്ത, ശീ​​​​ൽ നാ​​​​ഗു എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ചോ​​​​ദി​​​​ച്ചു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ഇ​​​​ട​​​​പെ​​​​ടു​​​​മെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി.

ആ​​​​സാ​​​​മി​​​​ലു​​​​ള്ള കു​​​​ടും​​​​ബ​​​​ത്തി​​​​ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​യി​​​​ലി​​​​ലെ​​​​ത്തി ത​​​​ന്നെ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ജ​​​​യി​​​​ൽ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണു പ്ര​​​​തി കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്‌​​​​ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രെ മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​യി​​​​ലി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ൻ ജ​​​​യി​​​​ൽ​​​​ച​​​​ട്ടം 587 അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ എ​​​​തി​​​​ർ​​​​ത്തു.

മു​​​​ഹ​​​​മ്മ​​​​ദ് അ​​​​മീ​​​​ർ ഉ​​​​ൾ ഇ​​​​സ്‌​​​​ലാ​​​​മി​​​​ന് വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ച്ച വ​​​​ധ​​​​ശി​​​​ക്ഷ കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി 2024ൽ ​​​​ശ​​​​രി​​​​വ​​​​ച്ചി​​​​രു​​​​ന്നു. അ​​​​പ്പീ​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്.

ഈ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ജ​​​​യി​​​​ൽ​​​​മാ​​​​റ്റ​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ വാ​​​​ദം.

Latest News

Corehub Up