ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബ്രിട്ടീഷ് എയർവേയ്സിന്റെ മുൻ മേധാവി വില്യം വാൽഷിനെ നിയമിച്ചു. കഴിഞ്ഞ മാസം പീറ്റർ എൽബേഴ്സ് രാജിവച്ചതിനെത്തുടർന്ന് എയർലൈൻ പ്രൊമോട്ടറും എംഡിയുമായ രാഹുൽ ഭാട്ടിയ ഇടക്കാല സിഇഒ ആയി ചുമതലയേറ്റിരുന്നു.
നിലവിൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡയറക്ടർ ജനറൽ ആയ വാൽഷിന് എയർ ലിംഗസ്, ബ്രിട്ടീഷ് എയർവേയ്സ്, ഐഎജി തുടങ്ങിയ പ്രമുഖ കമ്പനികളെ നയിച്ച 40 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിമാനങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോ വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു.