x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്‌​സ് രാ​ജി​വെ​ച്ചു; ചു​മ​ത​ല​യേ​റ്റ് രാ​ഹു​ൽ ഭാ​ട്ടി​യ


Published: March 10, 2026 07:39 PM IST | Updated: March 10, 2026 07:39 PM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ പീ​റ്റ​ർ എ​ൽ​ബേ​ഴ്‌​സ് സ്ഥാ​നം ഒ​ഴി​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്ന് അ​റി​യി​ച്ച അ​ദ്ദേ​ഹ​ത്തെ ഉ​ട​ന​ടി ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ക​മ്പ​നി അ​റി​യി​ച്ചു. ഇ​ൻ​ഡി​ഗോ സ​ഹ​സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ രാ​ഹു​ൽ ഭാ​ട്ടി​യ താ​ത്കാ​ലി​ക​മാ​യി സി​ഇ​ഒ​യു​ടെ ചു​മ​ത​ല വ​ഹി​ക്കും.

2022 സെ​പ്റ്റം​ബ​റി​ൽ ചു​മ​ത​ല​യേ​റ്റ എ​ൽ​ബേ​ഴ്‌​സി​ന്‍റെ രാ​ജി അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. നോ​ട്ടീ​സ് പി​രീ​ഡ് ഒ​ഴി​വാ​ക്കി ഉ​ട​ൻ ത​ന്നെ വി​ടു​ത​ൽ ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ബോ​ർ​ഡി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. ഇ​ത് ബോ​ർ​ഡ് അം​ഗീ​ക​രി​ക്കു​ക​യും മാ​ർ​ച്ച് പ​ത്ത് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഇ​ൻ​ഡി​ഗോ നേ​രി​ട്ട ക​ടു​ത്ത പ്ര​വ​ർ​ത്ത​ന പ്ര​തി​സ​ന്ധി​ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​രാ​ജി. പൈ​ല​റ്റു​മാ​രു​ടെ ജോ​ലി സ​മ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ച​ട്ട​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ​തി​ലെ പാ​ളി​ച്ച​ക​ൾ കാ​ര​ണം ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​വു​ക​യും ഡി​ജി​സി​എ ഇ​ൻ​ഡി​ഗോ​യ്ക്ക് 22.20 കോ​ടി രൂ​പ പി​ഴ​യി​ടു​ക​യും ചെ​യ്തി​രു​ന്നു.

 

 

Tags : IndiGo Peter Elbers Rahul Bhatia

Recent News

Corehub Up