Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petroleum

എ​ഥ​നോ​ൾ പെ​ട്രോ​ൾ വി​വാ​ദം: ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: എ​ഥ​നോ​ൾ പെ​ട്രോ​ൾ വി​വാ​ദം വി​ശ​ദ​മാ​യി വി​ല​യി​രു​ത്താ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ നീ​ക്കം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നാ​ണ് കേ​ന്ദ്ര​സ‌​ർ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ വ​രെ പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. പി​ന്നാ​ലെ കേ​ര​ള​ത്തി​ലും തെ​ല​ങ്കാ​ന ഹി​മാ​ച​ൽ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് ത​ന്നെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ.

പു​തി​യ വി​വാ​ദ​ത്തി​ലൂ​ടെ സ​മ​ര​ത്തി​ന് കാ​ര​ണം ക​ണ്ടെ​ത്തു​ക​യാ​ണ് കോ​ൺ​ഗ്ര​സ് എ​ന്നാ​ണ് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ദീ​പാ​വ​ലി അ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്ന് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും. ‌‌

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യും സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ ഇ20 ​പെ​ട്രോ​ളി​നെ​തി​രെ വി​മ​ർ​ശ​നം ക​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന വാ​ഹ​ന നി​ർ​മാ​താ​ക്ക​ളെ അ​ട​ക്കം അ​ണി​നി​ര​ത്തി മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ പ​രി​ശോ​ധ​ന ഫ​ലം ത​ള്ളി​ക്കൊ​ണ്ട് എ​ണ്ണ ക​മ്പ​നി​ക​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ​ഗ്ധ​രും ഒ​രു​മി​ച്ച് വി​ശ​ദ​മാ​യ പ്ര​തി​ക​ര​ണം ന​ൽ​കു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ട്.

നേ​ര​ത്തെ ക​ർ​ണാ​ട​ക​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ല​ട​ക്കം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 21 ശ​ത​മാ​നം വ​രെ മാ​ത്ര​മാ​ണ് എ​ഥ​നോ​ൾ ബ്ലെ​ൻ​ഡിം​ഗ് എ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത് എ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നേ​ര​ത്തെ ഇ20 ​ജ​ന​ത പാ​ർ​ട്ടി എ​ന്ന പേ​രി​ലു​ള്ള കൂ​ട്ടാ​യ്മ ജ​ന്ത​ർ മ​ന്ദ​റി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ20 ​ജ​ന​ത പാ​ർ​ട്ടി​ക്ക് പി​ന്നി​ലും കോ​ൺ​ഗ്ര​സാ​ണെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പ​ണം.

Latest News

Corehub Up