Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pettah Junction

Ernakulam

പേ​ട്ട ജം​ഗ്ഷ​നി​ൽ മ​ര​ണ​ക്കു​ഴി

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ-​വൈ​റ്റി​ല റോ​ഡി​ൽ പേ​ട്ട ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ ന​ടു​വി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം വാ​ഹ​ന യാ​ത്രി​ക​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ണ്ടെ​യ്ന​ർ ലോ​റി​യും ബ​സും ഉ​ൾ​പ്പ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ എ​ത്തു​ന്പോ​ൾ നി​ർ​ത്തി​യ ശേ​ഷ​മാ​ണ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.

ഗ​ർ​ത്ത​ത്തി​ന് തൊ​ട്ട​ടു​ത്തെ​ത്തു​ന്പോ​ൾ മാ​ത്ര​മാ​ണ് ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് അ​പ​ക​ട​ക്കു​ഴി കാ​ണാ​നാ​കൂ. വാ​​ഹ​നം പെ​ട്ടെ​ന്ന് നി​ർ​ത്തി​യാ​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യും. വെ​ട്ടി​ച്ചു മാ​റ്റി​യാ​ൽ സ​മീ​പ​ത്തെ മെ​ട്രോ പി​ല്ല​റി​ൽ ഇ​ടി​ക്കും.
മൂ​വാ​റ്റു​പു​ഴ, കാ​ക്ക​നാ​ട്, വൈ​ക്കം, കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ദി​വ​സ​വും പോ​കു​ന്ന​ത്. ഒ​രു മീ​റ്റ​ർ നീ​ള​ത്തി​ൽ ഒ​ര​ടി​യോ​ളം ആ​ഴ​ത്തി​ലാ​ണ് ഗ​ർ​ത്തം.

ഇ​വി​ടെ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യാ​ൽ താ​ത്കാ​ലി​ക​മാ​യി മ​ണ്ണും ചെ​റി​യ ക​ല്ലു​ക​ളും കൊ​ണ്ടി​ട്ട് നി​ക​ത്താ​റാ​ണ് പ​തി​വ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ടാ​റിം​ഗ് മി​ശ്രി​തം ഇ​ട്ട് നി​ക​ത്തി​യെ​ങ്കി​ലും പി​റ്റേ​ന്ന് ത​ന്നെ ഇ​വ ഇ​ള​കി​മാ​റി വീ​ണ്ടും വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത ജം​ഗ്ഷ​ൻ

ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നാ​ണെ​ങ്കി​ലും ഇ​വി​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മോ, സൂ​ച​നാ ബോ​ർ​ഡു​ക​ളോ ഇ​ല്ല. ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഹോം ​ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​മു​ള്ളൂ. കു​ണ്ട​ന്നൂ​ർ, എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്തു​റ, ഇ​രു​ന്പ​നം ഭാ​ഗ​ത്തു നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ നി​ന്നാ​ണ് തി​രി​ഞ്ഞു പോ​കു​ന്ന​ത്.

എ​വി​ടെ വ​ച്ച് തി​രി​യ​ണ​മെ​ന്നോ, എ​ങ്ങോ​ട്ട് പോ​ക​ണ​മെ​ന്നോ കാ​ണി​ക്കു​ന്ന ഒ​രു മു​ന്ന​റി​യി​പ്പും ഇ​വി​ടെ ഇ​ല്ല. മൂ​ന്നും കൂ​ടു​ന്ന തി​ര​ക്കേ​റി​യ ജം​ഗ്ഷ​നും വ​ൻ വ​ള​വും ആ​യി​രു​ന്നി​ട്ടു പോ​ലും ഇ​വി​ടെ ഡി​വൈ​ഡ​റോ, സി​ഗ്ന​ൽ ലൈ​റ്റോ സ്ഥാ​പി​ക്കാ​ൻ ഇ​തു വ​രെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും വ​ൻ ദു​ര​ന്തം ഉ​ണ്ടാ​കാ​ത്ത​ത് ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്ന് വാ​ഹ​ന യാ​ത്രി​ക​ൻ പ​റ​ഞ്ഞു.

Latest News

Corehub Up