Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petty Fines

Ernakulam

പൊ​ലി​സി​ന്‍റെ പെ​റ്റി​യ​ടി: വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ

പി​റ​വം: ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നാ​വ​ശ്യ​മാ​യി പെ​റ്റി കേ​സ് ചാ​ർ​ജ് ചെ​യ്യു​ന്ന പൊ​ലി​സ് ന​ട​പ​ടി​ക്കെ​തി​രെ പി​റ​വം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. പൊ​ലി​സു​കാ​ർ സി​വി​ൽ ഡ്ര​സി​ൽ പോ​ലു​മെ​ത്തി മൊ​ബൈ​ൽ ഫോ​ണി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യാ​ണ്. വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് മൊ​ബൈ​ലി​ൽ മെ​സേ​ജ് വ​രു​മ്പോ​ഴാ​ണ് ഫൈ​ൻ അ​ടി​ച്ചി​രി​ക്കു​ന്ന കാ​ര്യം അ​റി​യു​ന്ന​ത്.

അ​ണ്ടേ​ത്ത് ക​വ​ല മു​ത​ൽ പോ​സ്റ്റ് ഓ​ഫി​സ് ജം​ഗ്ഷ​ൻ വ​രെ പൊ​ലി​സ് ജീ​പ്പി​ൽ വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പോ​കു​ന്ന വ​ഴി​ക്ക് കാ​ണു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ൽ നി​ർ​ത്തി വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്നു​ത​ന്നെ മൊ​ബൈ​ലി​ൽ ഫോ​ട്ടോ​യെ​ടു​ക്കു​ന്നു​മു​ണ്ട്.

പി​റ​വ​ത്തെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ കാ​ലാ​കാ​ല​ങ്ങ​ളാ​യി റോ​ഡു​ക​ളി​ൽ ലൈ​നു​ക​ൾ വ​ര​യ്ക്കു​ക​യും സ​പോ​ൺ​സ​ർ​ഷി​പ്പി​ൽ സൈ​ൻ ബോ​ർ​ഡു​ക​ൾ വാ​ങ്ങി അ​ശാ​സ്ത്രീ​യ​മാ​യി ടൗ​ണി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ട് വ​ച്ചി​ട്ട് പോ​യ​ത​ല്ലാ​തെ ട്രാ​ഫി​ക് പൊ​ലി​സോ മ​റ്റ് അ​ധി​കാ​രി​ക​ളോ ഇ​തി​ലേ​ക്ക് പി​ന്നീ​ട് തി​രി​ഞ്ഞു നോ​ക്കാ​റു പോ​ലു​മി​ല്ല. ഏ​റ്റ​വും തി​ര​ക്കു​ള്ള പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്ത് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നും പൊ​ലി​സെ​ത്താ​റി​ല്ല.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സ് എ​യ്ഡ് പോ​സ്റ്റ് പൊ​ളി​ച്ചു മാ​റ്റി. ഇ​ത് പു​ന​ർ നി​ർ​മി​ക്കാ​നും ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളൊ​ന്നും തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും, ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ പാ​വോ​ട​ത്ത്, ര​ക്ഷാ​ധി​കാ​രി ഷാ​ജു ഇ​ല​ഞ്ഞി​മ​റ്റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി ഡി. ​പോ​ൾ എ​ന്നി​വ​ർ പ​റ​ഞ്ഞു.

 

Latest News

Corehub Up