Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pharma Mega Job Fair

Thrissur

ഫാ​ർ​മ മെ​ഗാ ജോ​ബ് ഫെ​യ​ർ ഔ​ഷ​ധ ഉ​ദ്യോ​ഗ​മേ​ള

ചാ​ല​ക്കു​ടി: ഇ​ന്ത്യ​ൻ ഫാ​ർ​മ​സി ഗ്രാ​ജു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ഫാ​ർ​മ​സി ഗ്രാ​ജു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ, സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ നെ​ക്സ​സ്, ഈ​സി ലി​ങ്ക് അ​ക്കാ​ദ​മി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സി​ൽ നാ​ളെ ഫാ​ർ​മ മെ​ഗാ ജോ​ബ് ഫെ​യ​ർ: "ഔ​ഷ​ധ ഉ​ദ്യോ​ഗ​മേ​ള 2026' ന​ട​ത്തും.

രാ​വി​ലെ ഒ​ന്പ​തി​ന് സെ​ന്‍റ് ജെ​യിം​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മു​ക്കാ​ട്ടു ക​ര​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​ യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജൊ ക​ണ്ണം​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ​ർ​മ​സി രം​ഗ​ത്തെ മ​ൾ​ട്ടി നാ​ഷ​ണ​ൽ ക​മ്പ​നി​ക​ൾ,സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ​സ്, ചെ​യി​ൻ ഫാ​ർ​മ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ ഫാ​ർ​മ​സി​സ്റ്റ്, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൊ​ഡ​ക്ഷ​ൻ, ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ, റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്്, ന്യൂ​ട്രാ സ്യൂ​ട്ടി​ക്ക​ൽ എ​ന്നീ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഈ ​മേ​ള​യി​ൽ കേ​ര​ള​ത്തി​ലെ​യും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും അ​ഞ്ഞൂ​റോ​ളം ഫാ​ർ​മ​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജൊ ക​ണ്ണം​മ്പു​ഴ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. കൃ​ഷ്ണ​കു​മാ​ർ, ഡോ. ​ബി. പ്ര​സാ​ദ്, ഡോ. ​സ്മി​ത കെ. ​നാ​യ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up