കാട്ടൂര്‍ എവുപ്രാസ്യ ബിഎഡ് കോളജിന്റെയും സിഎംസി ഉദയ പ്രോവിന്സിന്റെയും ആഭിമുഖ്യത്തില്‍ ചാലക്കുടി സെന്റ ് ജെയിംസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ രക്തദ
ചാലക്കുടി: ഇന്ത്യൻ ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷൻ, കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷൻ, സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിന്റെ അലുമിനി അസോസിയേഷൻ നെക്സസ്, ഈസി ലിങ്ക് അക്കാദമി എന്നിവർ സംയുക്തമായി സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ നാളെ ഫാർമ മെഗാ ജോബ് ഫെയർ: "ഔഷധ ഉദ്യോഗമേള 2026' നടത്തും.
രാവിലെ ഒന്‍പതിന് സെന്റ് ജെയിംസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടു കരക്കാരൻ ഉദ്ഘാടനം ചെയ്യും. അസോസി യേറ്റ് ഡയറക്ടർ ഫാ. സോജൊ കണ്ണംമ്പുഴ അധ്യക്ഷത വഹിക്കും. ഫാർമസി രംഗത്തെ മൾട്ടി നാഷണൽ കമ്പനികൾ,സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽസ്, ചെയിൻ ഫാർമസി എന്നിവർ പങ്കെടുക്കും.
ക്ലിനിക്കൽ ആൻഡ് ഹോസ്പിറ്റൽ ഫാർമസിസ്റ്റ്, ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ഷൻ, ക്വാളിറ്റി കൺട്രോൾ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്്, ന്യൂട്രാ സ്യൂട്ടിക്കൽ എന്നീ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ മേളയിൽ കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും അഞ്ഞൂറോളം ഫാർമസി ഉദ്യോഗാർഥികൾ പങ്കെടുക്കും.
അസോസിയേറ്റ് ഡയറക്ടർ ഫാ. സോജൊ കണ്ണംമ്പുഴ, പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാർ, ഡോ. ബി. പ്രസാദ്, ഡോ. സ്മിത കെ. നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Pharma Mega Job Fair Nattuvishesham DistrictNews