ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രത്തിൽ ഒരുക്കിയ മിഷൻഗാമ 2026ൽ നിന്ന്.
കൊടുങ്ങല്ലൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർത്ഥാ ടന കേന്ദ്രം ഒരുക്കിയ മിഷൻ ഗാമ 2026 നാടിന്റെ ഉത്സവമായിമാറി.
ഇതോടനുബന്ധിച്ച് വിവിധ ഭക്ഷ്യവിഭവങ്ങൾകൊണ്ടുള്ള രുചിയൂറുന്ന നാടൻ ഭക്ഷ്യമേളയിലും ആവേശകരമായ മിഷൻ ഗെയിമുകളിലും പങ്കെടുക്കുന്നതിന് ദേവാലയമുറ്റത്ത് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ, റെക്ടർ ഫാ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. സിന്റോ കുരിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Tags : ?????????? 2026 Nattuvishesham DistrictNews