ദേശീയപാതയോരത്ത് കായക്കുല മാലിന്യം തള്ളിയ ലോറി.
പുതുക്കാട്: ദേശീയപാതയോരത്ത് കായക്കുല മാലിന്യം തള്ളിയ ലോറി ടോൾ പ്ലാസ അധികൃതർ പിടികൂടി പൊലിസിലേൽപ്പിച്ചു.
പാലിയേക്കര ടോൾപ്ലാസയിൽ നിന്ന് 200 മീറ്റർ മാറി ദേശീയപാതയുടെ വശത്ത് ലോറിയിൽ കൊണ്ടുവന്ന മാലിന്യം തള്ളുകയായിരുന്നു. സംഭവംകണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ടോൾപ്ലാസ മാനേജർ ശ്യാംലാൽ പാർഥസാരഥിയും ജീവനക്കാരുംചേർന്ന് ലോറി തടഞ്ഞു. കർണാടക രജിസ്ട്രേഷൻ ലോറിയിലാണ് മാലിന്യം കൊണ്ടുവന്നത്. ഉടൻതന്നെ പുതുക്കാട് പൊലിസിൽ വിവരമറിയിച്ചു. ലോറിയും ജീവനക്കാരെയും പൊലിസ് കൊണ്ടുപോയി.
Tags : Lorry dumped waste at Paliyekkara seized Nattuvishesham DistrictNews