x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ സ​മ​രം

വെബ്ഡെസ്ക്
Published: November 11, 2026 07:46 AM IST | Updated: November 11, 2026 07:46 AM IST

നാ​ട്ടി​ക ടോ​ൾ പി​രി​വി​നെ​തി​രേ യു​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം.

തൃ​പ്ര​യാ​ർ: ടോ​ൾ കൊ​ള്ള​യ്ക്ക് നേ​തൃ​ത്വം​കൊ​ടു​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ നി​യ​മ​ലം​ഘ​ന സ​മ​ര​വു​മാ​യി യു​ഡി​എ​ഫ് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സ​മ​ര​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു. ടോ​ൾ പി​രി​വ് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യു​ഡി​എ​ഫ് ന​ട​ത്തി​യ 'ഈ ​ടോ​ളും ക​ട​ന്ന്' എ​ന്ന സ​മ​ര​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്ത‌് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് വ​ള്ളൂ​ർ.

നി​ർ​മാ​ണം​നി​ല​ച്ച എ​ട​മു​ട്ടം അ​ടി​പ്പാ​ത​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​യാ​ത്ര നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലു​ടെ ടോ​ൾ കൊ​ടു​ക്കാ​തെ ക​ട​ന്ന്, പ​ണി​പൂ​ർ​ത്തി​യാ​കാ​ത്ത വാ​ടാ​ന​പ്പി​ള്ളി മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം സ​മാ​പി​ച്ചു.

ബൈ​ക്കു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ, കാ​റു​ക​ൾ, ടെം​പോ​ക​ൾ, ലോ​റി​ക​ൾ, ട്രാ​വ​ല​റു​ക​ൾ, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ടി.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സു​നി​ൽ ലാ​ലൂ​ർ, ശോ​ഭ സു​ബി​ൻ, നൗ​ഷാ​ദ് ആ​റ്റു​പ​റ​മ്പ​ത്ത്, കെ.​എ​ഫ്. ഡൊ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : UDF protest demonstration. Nattuvishesham DistrictNews

Recent News

Corehub Up