37 ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അവിട്ടത്തൂര്‍: 37 ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവം എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍പേഴ്സണുമായ ഷീജ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡിഇഒ എം.വി. ഉഷ കലോത്സവ സന്ദേശം നല്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ് ടി.കെ. സുധീഷ്, സാംസ്കാരിക പ്രവര്‍ത്തകയും സിനി ആര്‍ട്ടിസ്റ്റുമായ സോ ണിയ ഗിരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കലോത്സവ ലോ ഗോ തയാറാക്കിയ രാജേഷ് അശോകന് റിട്ട. പ്രധാനധ്യാപകനും സാഹിത്യകാരനുമായ ബാ ബു കോടശേരി ഏര്‍പ്പാട് ചെയ്ത റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നല്കി ആദരിച്ചു. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.ജി. ശങ്കരനാരായണന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീഷ്മ സലീഷ്, പഞ്ചായത്തംഗങ്ങളായ ബിനോയ് ഐക്കരപറമ്പില്‍, സി.എസ്. ഓമനക്കുട്ടന്, എന്‍.എസ്. പ്രസാദ്, കെ.എ. വര്‍ഗീസ്, വികസനസമിതി കണ്‍വീനര്‍ എന്‍.പി. രജനി, സരിത എ. കണിച്ചായി, സിന്ധു മേനോന്, എന്‍.എസ്. രജനിശ്രീ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ കണ്‍വീനര്‍ ഡോ.എ.വി. രാജേഷ് സ്വാഗതവും എഇഒ എം.എസ്. രാജീവ് നന്ദിയും പറഞ്ഞു. നാലുദിവസങ്ങളിലായി നടക്കുന്ന കലാമേള 13ന് സമാപിക്കും.
Tags : Irinjalakuda sub-district school arts festival Nattuvishesham DistrictNews