Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pharmacy Counters Closed

Malappuram

സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി: ഫാ​ര്‍​മ​സി കൗ​ണ്ട​റു​ക​ള്‍ പൂട്ടി രോ​ഗി​ക​ള്‍ പെട്ടു‍

മ​ഞ്ചേ​രി: ഗ​വ​ണ്‍​മെന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ബി ​ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ലെ സീ​വേ​ജ് പൈ​പ്പ് പൊ​ട്ടി മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തി​യ​തി​നെത്തു​ട​ര്‍​ന്ന് ഒ​പി ഫാ​ര്‍​മ​സി​യി​ലെ 10 കൗ​ണ്ട​റു​ക​ള്‍ അ​ട​ച്ചു. മേ​ല്‍​ക്കൂ​ര​യി​ലൂ​ടെ മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന മ​ലി​ന​ജ​ലം ഒ​ലി​ച്ചി​റ​ങ്ങി മ​രു​ന്നു​ക​ള്‍ ന​ശി​ക്കു​ക​യും കംപ്യൂ​ട്ട​റു​ക​ള്‍ ത​ക​രാ​റി​ലാ​യി ഇ-​ഹെ​ല്‍​ത്ത് സം​വി​ധാ​നം നി​ല​യ്ക്കു​ക​യും ചെ​യ്തു.

10 കൗ​ണ്ട​റു​ക​ള്‍ അ​ട​ച്ച​തോ​ടെ മ​രു​ന്ന് വി​ത​ര​ണം ഒ​റ്റ​കൗ​ണ്ട​റി​ലേ​ക്ക് ചു​രു​ങ്ങി. ഇ​തോ​ടെ വ​യോ​ധി​ക​രും ഭി​ന്ന​ശേ​ഷി​ക്കാ​രും ഗു​രു​ത​ര രോ​ഗി​ക​ളും ഉ​ള്‍​പ്പെ​ടെ ദി​നം​പ്ര​തി​യെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യ​ത്. പൈ​പ്പ് ഇ​ട​യ്ക്കി​ടെ പൊ​ട്ടി​യി​ട്ടും അ​ധി​കൃ​ത​ര്‍ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.

Latest News

Corehub Up