മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഒ പി ഫാര്‍മസിക്ക് മുന്നില്‍ മരുന്നു വാങ്ങാനെത്തിയവരുടെ തിരക്ക്
മഞ്ചേരി: ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി ബി ബ്ലോക്ക് കെട്ടിടത്തിലെ സീവേജ് പൈപ്പ് പൊട്ടി മലിനജലം ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ഒപി ഫാര്‍മസിയിലെ 10 കൗണ്ടറുകള്‍ അടച്ചു. മേല്‍ക്കൂരയിലൂടെ മഴവെള്ളത്തോടൊപ്പം ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഒലിച്ചിറങ്ങി മരുന്നുകള്‍ നശിക്കുകയും കംപ്യൂട്ടറുകള്‍ തകരാറിലായി ഇ-ഹെല്‍ത്ത് സംവിധാനം നിലയ്ക്കുകയും ചെയ്തു.
10 കൗണ്ടറുകള്‍ അടച്ചതോടെ മരുന്ന് വിതരണം ഒറ്റകൗണ്ടറിലേക്ക് ചുരുങ്ങി. ഇതോടെ വയോധികരും ഭിന്നശേഷിക്കാരും ഗുരുതര രോഗികളും ഉള്‍പ്പെടെ ദിനംപ്രതിയെത്തുന്ന ആയിരക്കണക്കിനാളുകളാണ് മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയിലായത്. പൈപ്പ് ഇടയ്ക്കിടെ പൊട്ടിയിട്ടും അധികൃതര്‍ ശാശ്വത പരിഹാരം കാണാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം.
Tags : Nattuvishesham Local News Septic tank bursts Pharmacy counters closed