Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PhilHughes

ക്രിക്കറ്റ് ലോകത്തെ "മരിക്കാത്ത' ഓർമ; ഫിൽ ഹ്യൂസ് വിടപറഞ്ഞിട്ട് ഇന്ന് 12 വർഷം

ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഇ​ന്നും ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്ന ഓ​ർ​മ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ൻ താ​രം ഫി​ൽ ഹ്യൂ​സി​ന്‍റെ അ​കാ​ല വി​യോ​ഗം. സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ബൗ​ൺ​സ​ർ പ​ന്ത് ത​ല​യി​ലി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ്യൂ​സ് ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ക്രി​ക്ക​റ്റ് ലോ​ക​ത്തെ ന​ടു​ക്കി​യ ആ ​ദു​ര​ന്ത​ത്തി​ന് ഇ​ന്ന് 12 വ​ർ​ഷം.

ബൗ​ൺ​സ​ർ ത​ല​യി​ൽ പ​തി​ച്ച് ദു​ര​ന്തം

സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ സൗ​ത്ത് ഓ​സ്‌​ട്രേ​ലി​യ​യും ന്യൂ ​സൗ​ത്ത് വെ​യി​ൽ​സും ത​മ്മി​ലു​ള്ള ഷെ​ഫീ​ൽ​ഡ് ഷീ​ൽ​ഡ് മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു ഹ്യൂ​സി​ന് ദാ​രു​ണ​മാ​യി പ​രി​ക്കേ​റ്റ​ത്. പേ​സ് ബൗ​ള​ർ സീ​ൻ അ​ബോ​ട്ട് എ​റി​ഞ്ഞ ബൗ​ൺ​സ​ർ പു​ൾ ഷോ​ട്ട് ക​ളി​ക്കാ​ൻ ശ്ര​മി​ച്ച ഹ്യൂ​സി​ന്‍റെ ത​ല​യ്ക്ക് പി​ന്നി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രൗ​ണ്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ ഹ്യൂ​സി​ന് സ​ഹ​താ​ര​ങ്ങ​ളും മെ​ഡി​ക്ക​ൽ സം​ഘ​വും ഉ​ട​ൻ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. ഹെ​ലി​കോ​പ്റ്റ​റി​ൽ സി​ഡ്നി​യി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. എ​ന്നാ​ൽ, മ​സ്തി​ഷ്ക ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്ന് ന​വം​ബ​ർ 27ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

26-ാം ജ​ന്മ​ദി​ന​ത്തി​ന് വെ​റും മൂ​ന്ന് ദി​വ​സം മു​ൻ​പാ​യി​രു​ന്നു ആ ​വി​യോ​ഗം. ഇ​ത്ത​ര​ത്തി​ലു​ള്ള അ​പൂ​ർ​വ പ​രി​ക്കു​ക​ൾ മൂ​ല​മു​ള്ള നൂ​റാ​മ​ത്തെ സം​ഭ​വ​മാ​യി​രു​ന്നു ഇ​തെ​ന്നും ക്രി​ക്ക​റ്റി​ൽ ആ​ദ്യ​ത്തേ​താ​യി​രു​ന്നെ​ന്നും ടീം ​ഡോ​ക്ട​ർ പീ​റ്റ​ർ ബ്ര​ക്ന​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക്രി​ക്ക​റ്റ് സു​ര​ക്ഷ​യി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ

ഹ്യൂ​സി​ന്‍റെ മ​ര​ണം ക്രി​ക്ക​റ്റി​ലെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു. ഹെ​ൽ​മെ​റ്റു​ക​ളി​ൽ ക​ഴു​ത്തി​ന് പി​ന്നി​ലെ ഭാ​ഗം സം​ര​ക്ഷി​ക്കു​ന്ന നെ​ക്ക് ഗാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു.

പി​ന്നീ​ട് ബാ​റ്റ​ർ​മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി നെ​ക്ക് ഗാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ലേ​ക്കും ഈ ​ദു​ര​ന്തം വ​ഴി​തെ​ളി​ച്ചു.

സ​ഹ​താ​ര​ങ്ങ​ളു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന ഓ​ർ​മ​ക​ൾ

അ​ന്ന് ഓ​സ്‌​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ​ൻ ടീം ​വി​രാ​ട് കോ​ഹ്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ്യൂ​സി​ന്‍റെ അ​ന്ത്യോ​പ​ചാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത് വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഈ ​സ്നേ​ഹ​പ്ര​ക​ട​ന​ത്തെ അ​ന്ന​ത്തെ ഓ​സ്‌​ട്രേ​ലി​യ​ൻ ക്യാ​പ്റ്റ​ൻ മൈ​ക്കി​ൾ ക്ലാ​ർ​ക്ക് പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഡേ​വി​ഡ് വാ​ർ​ണ​റും മൈ​ക്കി​ൾ ക്ലാ​ർ​ക്കും ഹ്യൂ​സി​ന്‍റെ വി​യോ​ഗ​ത്തി​ൽ ത​ക​ർ​ന്നു​പോ​യി. സി​ഡ്നി ടെ​സ്റ്റി​ൽ 63 റ​ൺ​സ് തി​ക​ച്ച​ശേ​ഷം വാ​ർ​ണ​ർ, ഹ്യൂ​സ് വീ​ണ സ്ഥ​ല​ത്ത് മു​ട്ടു​കു​ത്തി മ​ണ്ണി​ൽ ചും​ബി​ച്ച​ത് ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഏ​റെ വൈ​കാ​രി​ക​മാ​യി സ്പ​ർ​ശി​ച്ചു.

63 നോ​ട്ടൗ​ട്ട്; മ​റ​ക്കാ​ത്ത ഇ​ന്നിംഗ്സ്

ഏ​ക​ദി​ന​ത്തി​ൽ ഹ്യൂ​സ് ധ​രി​ച്ചി​രു​ന്ന 64-ാം ന​മ്പ​ർ ജ​ഴ്സി പി​ന്നീ​ട് ഓ​സ്‌​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റി​ൽ ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി മാ​റി. പ​രു​ക്കേ​ൽ​ക്കു​മ്പോ​ൾ 63 റ​ൺ​സി​ലാ​യി​രു​ന്നു ഹ്യൂ​സ്. ആ ​ഇ​ന്നിംഗ്സ് പി​ന്നീ​ട് "63 നോ​ട്ടൗ​ട്ട്' എ​ന്ന നി​ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി.

നേ​പ്പാ​ളി​ൽ ഓ​സ്‌​ട്രേ​ലി​യ​ക്കാ​രു​ൾ​പ്പെ​ട്ട സം​ഘം 63 ഓ​വ​ർ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചും താ​ര​ത്തി​ന് ആ​ദ​ര​മ​ർ​പ്പി​ച്ചു.

റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യ പ്ര​തി​ഭ

ഓ​സ്‌​ട്രേ​ലി​യ​യ്ക്കാ​യി 26 ടെ​സ്റ്റു​ക​ളും 25 ഏ​ക​ദി​ന​ങ്ങ​ളും ഒ​രു ട്വ​ന്‍റി20 മ​ത്സ​ര​വു​മാ​ണ് ഹ്യൂ​സ് ക​ളി​ച്ച​ത്. 2009ലെ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ൽ മാ​ത്യു ഹെ​യ്ഡ​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് ടെ​സ്റ്റി​ൽ അ​ര​ങ്ങേ​റി​യ​ത്. ആ​ദ്യ ഇ​ന്നിംഗ്സി​ൽ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യെ​ങ്കി​ലും ര​ണ്ടാം ഇ​ന്നിംഗ്സി​ൽ 75 റ​ൺ​സെ​ടു​ത്ത് ടീ​മി​ന്‍റെ ടോ​പ് സ്കോ​റ​റാ​യി.

രണ്ടാം ടെസ്റ്റിന്‍റെ ഇരുഇ​ന്നിംഗ്സുകളിലും സെഞ്ച്വറി നേടിയതോടെ 20 വയസും 96 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ടെസ്റ്റിലെ ഇരുഇ​ന്നിംഗ്സുകളിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും ഹ്യൂസ് സ്വന്തമാക്കി.

2013 ജ​നു​വ​രി​യി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ​യാ​യി​രു​ന്നു ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ത​ന്നെ സെ​ഞ്ച്വ​റി നേ​ടി​യ ആ​ദ്യ ഓ​സ്‌​ട്രേ​ലി​യ​ൻ താ​ര​മെ​ന്ന നേ​ട്ട​വും ഹ്യൂ​സ് സ്വ​ന്ത​മാ​ക്കി.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ക്രി​ക്ക​റ്റി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ ഹ്യൂ​സി​ന്‍റെ ക​രി​യ​റി​ന് അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം വി​രാ​മ​മി​ട്ടു. ഇ​ന്നും ക്രി​ക്ക​റ്റ് ലോ​കം മ​റ​ക്കാ​ത്ത പേ​രു​ക​ളി​ലൊ​ന്നാ​ണ് ഫി​ൽ ഹ്യൂ​സ്.

Latest News

Corehub Up