Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PhoneHanded

പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ച്ച ഫോ​ണ്‍ മോ​ഷ്ടി​ച്ച് വി​റ്റ പൊ​ലി​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ഏ​​​ല്‍​പ്പി​​​ച്ച മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ മോ​​​ഷ്ടി​​​ച്ച് വി​​​റ്റ പൊ​​​ലി​​​സു​​​കാ​​​ര​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍.

ച​​​ന്തേ​​​ര സ്റ്റേ​​​ഷ​​​നി​​​ലെ സി​​​വി​​​ല്‍ പൊ​​​ലി​​​സ് ഓ​​​ഫി​​​സ​​​റും ബ​​​ദി​​​യ​​​ഡു​​​ക്ക നീ​​​ര്‍​ച്ചാ​​​ല്‍ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ വൈ. ​​​ബൈ​​​ജു (41) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റ​​​ല്‍, മോ​​​ഷ​​​ണം എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി ബൈ​​​ജു​​​വി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

ഒ​​​ക്‌ടോ​​​ബ​​​ര്‍ എ​​​ട്ടി​​​നാ​​​ണു ച​​​ന്തേ​​​ര പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​ന് സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക്കു റോ​​​ഡി​​​ല്‍നി​​​ന്ന് ഒ​​​രു റെ​​​ഡ്മി നോ​​​ട്ട് 9 പ്രോ ​​​ഫോ​​​ണ്‍ ക​​​ള​​​ഞ്ഞു​​​കി​​​ട്ടു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹം ഈ ​​​ഫോ​​​ണ്‍ സ്റ്റേ​​​ഷ​​​നി​​​ല്‍ ഏ​​​ല്‍​പ്പി​​​ച്ചു. അ​​​ന്നു ഗാ​​​ര്‍​ഡ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സി​​​പി​​​ഒ ബൈ​​​ജു​​​വാ​​​ണു ഫോ​​​ണ്‍ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ത്.

ഫോ​​​ണ്‍ ല​​​ഭി​​​ച്ച വി​​​വ​​​രം സ്റ്റേ​​​ഷ​​​നി​​​ലെ ജ​​​ന​​​റ​​​ല്‍ ഡ​​​യ​​​റി​​​യി​​​ലും ഗാ​​​ര്‍​ഡ് ഡ്യൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​റി​​​ലും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ച​​​ന്തേ​​​ര സ്റ്റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് 15 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള ക​​​ണ്ണൂ​​​ര്‍ രാ​​​മ​​​ന്ത​​​ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ സു​​​ഭ​​​ദ്ര എ​​​ന്ന വീ​​​ട്ട​​​മ്മ​​​യു​​​ടേ​​​താ​​​ണ് ഈ ​​​ഫോ​​​ണ്‍ എ​​​ന്ന് പൊ​​​ലി​​​സ് ക​​​ണ്ടെ​​​ത്തി. അ​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍, പി​​​റ്റേ​​​ദി​​​വ​​​സം സ്റ്റേ​​​ഷ​​​നി​​​ല്‍ വ​​​ന്ന് ഫോ​​​ണ്‍ കൈ​​​പ്പ​​​റ്റി​​​ക്കൊ​​​ള്ളാ​​​മെ​​​ന്ന് അ​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ല്‍ സു​​​ഭ​​​ദ്ര വ​​​ന്നി​​​ല്ല. ഏ​​​ക​​​ദേ​​​ശം ഒ​​​രാ​​​ഴ്ച​​​യ്ക്ക് ശേ​​​ഷം ഫോ​​​ണ്‍ വാ​​​ങ്ങാ​​​നാ​​​യി അ​​​വ​​​രു​​​ടെ മ​​​ക​​​ന്‍ ദ​​​ര്‍​ശ​​​ന്‍ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി. എ​​​ന്നാ​​​ല്‍ ഫോ​​​ണ്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ഡ്രോ​​​യ​​​റി​​​ല്‍ അ​​​തു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഫോ​​​ണ്‍ ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ എ​​​സ്‌​​​ഐ വി​​​ഷ്ണു എ​​​സ്. നാ​​​യ​​​ര്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

​സൈ​​​ബ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഫോ​​​ണി​​​ന്‍റെ ഐ​​​എം​​​ഇ​​​ഐ ന​​​മ്പ​​​ര്‍ പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. ഒ​​​ക്‌ടോ​​​ബ​​​ര്‍ 14ന് ​​​ഈ ഫോ​​​ണി​​​ല്‍ ഒ​​​രു പു​​​തി​​​യ സിം ​​​കാ​​​ര്‍​ഡ് ഇ​​​ട്ട​​​താ​​​യി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​യി.

നീ​​​ര്‍​ച്ചാ​​​ലി​​​ലെ ട​​​വ​​​റു​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​ണ് ഫോ​​​ണ്‍ സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും ആ ​​​നാ​​​ട്ടു​​​കാ​​​ര​​​നാ​​​യ മു​​​ഹ​​​മ്മ​​​ദ് ഹാ​​​രി​​​സാ​​​ണ് ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നും പൊ​​​ലി​​​സ് ക​​​ണ്ടെ​​​ത്തി. തു​​​ട​​​ര്‍​ന്ന് ച​​​ന്തേ​​​ര സ്റ്റേ​​​ഷ​​​നി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​ന്‍ ഹാ​​​രി​​​സി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ പൊ​​​ലി​​​സി​​​ന് കൈ​​​മാ​​​റി. പൊ​​​ലി​​​സ് ന​​​ട​​​ത്തി​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ല്‍ ത​​​നി​​​ക്ക് പ​​​രി​​​ച​​​യ​​​മു​​​ള്ള പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ​​​ബൈ​​​ജുവാണ് ഈ ​​​ഫോ​​​ണ്‍ തനിക്ക് വി​​​റ്റ​​​തെ​​​ന്ന് ഹാ​​​രി​​​സ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up