Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Phones

ജ​യി​ലി​ൽ മൊ​ബൈ​ൽ ഫോ​ണും മ​യ​ക്കു​മ​രു​ന്നും ക​ട​ത്താ​ൻ സ​ഹാ​യം; നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ‌

ദി​സ്പു​ർ: ആ​സാ​മി​ൽ ജ​യി​ലി​ലേ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ട​ത്തി​വി​ടു​ന്ന​തി​ന് സ​ഹാ​യി​ച്ച ജ​യി​ൽ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. ശ്രീ​ഭൂ​മി ജി​ല്ല​യി​ലെ ജി​ല്ലാ ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

രു​ദ്ര ദി​യോ​രി, സു​ഭാ​ഷി​ഷ് ഘോ​ഷ്, മ​സി​ദ് അ​ലി ലാ​സ്ക​ർ, ബി​ശ്വ​ജി​ത് ബ​റു​വ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ അ​സി​സ്റ്റ​ന്‍റ് ജ​യി​ല​ർ​മാ​രും ര​ണ്ടു​പേ​ർ വാ​ർ​ഡ​ർ​മാ​രു​മാ​ണ്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് ജി​ല്ലാ ജ​യി​ലി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 29 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, ചാ​ർ​ജ​റു​ക​ൾ, മ​റ്റ് നി​ര​വ​ധി നി​രോ​ധി​ത വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു.

ചി​ല ത​ട​വു​കാ​ർ ജ​യി​ലി​ന് പു​റ​ത്തു​ള്ള വ്യ​ക്തി​ക​ളു​മാ​യി പ​തി​വാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Latest News

Corehub Up