Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Picking

Malappuram

ദേ​ശീ​യ​പാ​ത​യി​ൽ ആ​ളു​ക​ളെ ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ പാ​ടി​ല്ല

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ ദേ​ശീ​യ​പാ​ത​യി​ൽനി​ന്ന് ആ​ളെ ക​യ​റ്റു​ന്ന​തി​നോ ഇ​റ​ക്കു​ന്ന​തി​നോ നി​ർ​ത്താ​ൻ പാ​ടി​ല്ല. സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ അ​നു​വ​ദി​ച്ച സ്റ്റോ​പ്പു​ക​ളി​ൽനി​ന്ന് മാ​ത്ര​മാ​ക​ണം ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും. ജി​ല്ലാ ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ൻ​എ​ച്ച് 66 ദേ​ശീ​യ​പാ​ത​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും പാ​ർ​ക്കിം​ഗ് ഏ​രി​യ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​ഠ​ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ദേ​ശീ​യ​പാ​ത​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ൾ നി​ല​വി​ൽ വ​ണ്‍​വേ ആ​യി നി​ജ​പ്പെ​ടു​ത്തി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ദേ​ശീ​യ​പാ​ത​യി​ലെ വെ​ട്ടി​ച്ചി​റ ടോ​ൾ പ്ലാ​സ​യി​ൽ ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഇ​രു​വ​ശ​ത്തും ഓ​രോ ട്രാ​ക്ക് അ​നു​വ​ദി​ക്കേ​ണ്ട​താ​ണെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

ജി​ല്ല​യി​ൽ സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പൊ​തു​നി​ര​ത്തു​ക​ൾ, ശു​ചി​മു​റി​ക​ൾ തു​ട​ങി​യ​വ മാ​തൃ​കാ​പ​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ റി​ക്ക​വ​റി​ക്കാ​യി സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​യി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് എ​മ​ർ​ജ​ൻ​സി ആ​ക്സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സി​ന് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​മ​ർ​ജ​ൻ​സി ആ​ക്സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സി​നാ​യി പ്ര​ത്യേ​ക ടീം ​ഒ​രു​ക്കു​ന്ന​തി​ന് പ​ഠ​ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി​യെ നി​യോ​ഗി​ച്ചു.

മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​ന്പ് ജം​ഗ്ഷ​നി​ൽ സി​ഗ്ന​ൽ ലൈ​റ്റ് ഉ​ട​ൻ സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. കൂ​ടാ​തെ ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ സ​മി​തി​യു​ടെ 19 നി​ർ​ദേ​ശ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ സ​മി​തി ക​ണ്‍​വീ​ന​ർ ടി.​പി. യൂ​സ​ഫ് ആ​ർ​ടി​ഒ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്), അം​ഗ​ങ്ങ​ളാ​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, മ​ല​പ്പു​റം ആ​ർ​ടി​ഒ വി. ​ജോയ് വി​വി​ധ വ​കു​പ്പി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up