Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pickup Truck Overturns

Idukki

പൂ​പ്പാ​റ തോ​ണ്ടി​മ​ല​യി​ൽ പിക്കപ്പ് മ​റി​ഞ്ഞ് ഒ​രാ​ൾ​ക്കു പ​രി​ക്ക്

പൂ​പ്പാ​റ: തോ​ണ്ടി​മ​ല​യി​ൽ ച​ര​ക്ക് ക​യ​റ്റി​വ​ന്ന വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു. തേ​നി​യി​ൽ​നി​ന്നു മൂ​ന്നാ​റി​ലേ​ക്കു വ​ന്ന പി​ക്ക​പ്പാ​ണ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.​നി​ര​ന്ത​രം അ​പ​ക​ടം ന​ട​ക്കാ​റു​ള്ള കൊ​ടും​വ​ള​വി​ൽ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​നു​ള്ളി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന 24 -ാമ​ത്തെ അ​പ​ക​ട​മാ​ണി​ത്. നാ​ലു​ പേ​രു​ടെ ജീ​വ​നും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Latest News

Corehub Up