തോണ്ടിമലയിൽ പിക്ക് അപ് മറിഞ്ഞുണ്ടായ അപകടം.
പൂപ്പാറ: തോണ്ടിമലയിൽ ചരക്ക് കയറ്റിവന്ന വാഹനം മറിഞ്ഞ് ഡ്രൈവർക്കു പരിക്കേറ്റു. തേനിയിൽനിന്നു മൂന്നാറിലേക്കു വന്ന പിക്കപ്പാണ് തലകീഴായി മറിഞ്ഞത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.നിരന്തരം അപകടം നടക്കാറുള്ള കൊടുംവളവിൽ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടർന്നു ഡ്രൈവർ വാഹനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു.
പിന്നാലെ വന്ന വാഹനത്തിലെ തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ മേഖലയിൽ ഉണ്ടാകുന്ന 24 -ാമത്തെ അപകടമാണിത്. നാലു പേരുടെ ജീവനും നഷ്ടപ്പെട്ടിരുന്നു. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Tags : Nattuvishesham Local News Pickup truck overturns Pooppara