Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pig Hunting

Pathanamthitta

പ​ള്ളി​ക്ക​ലി​ൽ വ്യാ​പ​ക പ​ന്നി​വേ​ട്ട​

പ​ള്ളി​ക്ക​ൽ: കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ട്ട ആ​രം​ഭി​ച്ചു. തെ​ങ്ങ​മ​ത്ത് ന​ട​ത്തി​യ വേ​ട്ട​യി​ൽ 11 കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വ​ച്ചി​ട്ട​ത്.

അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​ർ മ​ണി​ക്കൂ​റു​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ​ന്നി​ക​ളെ ക​ണ്ടെ​ത്തി വെ​ടി​വ​ച്ചു കൊ​ന്ന​ത്.ച​ത്ത പ​ന്നി​ക​ളെ പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​റ​വ് ചെ​യ്തു. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ന്നി ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രു​ന്നു.

പ​ന്നി​ക​ൾ മ​നു​ഷ്യ​ർ​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കു​ക​യും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രെ പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ദി​ൻ രാ​ജ് പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ന്‍റെ  പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടേ​യും സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ൾ പ​ല​തും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​ന്നി​ക​ൾ ക​ഴി​യു​ന്ന​ത്. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​യെ ക​ണ്ടെ​ത്തി​യ​ത്. സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പ​ന്നി ശ​ല്യം കു​റ​വു​ള്ള​ത്.

Latest News

Corehub Up