കാളകെട്ടി: മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി അഴുത - കാളകെട്ടി ശബരി പിൽഗ്രിം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശബര്യാശ്രമത്തിൽ ഒരുക്കിയ തീർഥാടന-സേവന പദ്ധതികൾക്കു തുടക്കമായി.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ഇ.എസ്. ബിജു തീർഥാടന സന്ദേശവും മലഅരയ മഹാസഭ പ്രസിഡന്റ് എം.കെ. സജി അനുഗ്രഹ പ്രഭാഷണവും നടത്തി. അന്നദാന വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബിനു മറ്റക്കര നിർവഹിച്ചു.
പിആർഒ സുബിൻ വി. അനിരുദ്ധൻ പദ്ധതികൾ വിശദീകരിച്ചു. പി.കെ. സജീവ്, അജിത ഉദയകുമാർ, സിന്ധു പുഷ്പരാജൻ, പി.എസ്. ശരണ്യ, റെജിമോൻ പൊടിപ്പാറ, എം.എസ്. സതീഷ്, വിഷ്ണു ജി. നായർ എന്നിവർ പ്രസംഗിച്ചു.